Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമലയിലെത്തും

Picture

 

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച സന്നിധാനത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിലെത്തുമെന്ന് അദ്ദേഹം ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രമന്ത്രി എത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ടുമാസം മുമ്പ് താന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയംമൂലം അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്ന സ്ഥിതിയാണ് അന്ന് കാണാന്‍ കഴിഞ്ഞത്. തീര്‍ഥാടന കാലത്തിനു മുമ്പായി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അന്ന് താന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code