കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ മരണം 63 ആയി. 631 പേരെ കാണാതായതായും റിപ്പോര്‍ട്ട്. എന്നാല്‍ കാണാതായവര്‍ മുഴുവന്‍ അപകടത്തില്‍പ്പെട്ടെന്ന് കരുതാനാവില്ലെന്നും പലരും വീടൊഴിഞ്ഞ് സുരക്ഷിതസ്ഥലം തേടി പോയിട്ടുണ്ടാവാമെന്നും ബ്യൂട്ട് കൗണ്ടി ഷെറീഫ് കൊറി ഹൊന പറഞ്ഞു.
52,000 പേരാണ് ഇവിടെ അഭയാര്ഥിക്യാമ്പിലെത്തിയിട്ടുള്ളത്. ബന്ധുവീടുകളിലും ഹോട്ടലുകളിലും വാള്‍മാര്‍ട്ട് പാര്‍ക്കിങ് പ്രദേശത്തും അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്.
ഒരാഴ്ചമുമ്പാണ് പ്രദേശത്ത് കാട്ടുതീ പടര്‍ന്നുപിടിച്ചത്. 9800 വീടുകള്‍ തീകത്തി നശിച്ചു. ആകെ മൂന്നുലക്ഷത്തോളം പേരെയാണ് തീപ്പിടിത്തം ബാധിച്ചത്. പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. റോഡുകള്‍ അടഞ്ഞുകിടക്കുന്നു. അഗ്നിരക്ഷാപ്രവര്‍ത്തകര്‍ വിശ്രമമില്ലാതെയാണ് അഹോരാത്രം പ്രവര്‍ത്തിക്കുന്നത്.
Comments