Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷീബ അമീര്‍ നവംബര്‍ 23-ന് ന്യൂയോര്‍ക്കില്‍   - ജിനേഷ് തമ്പി

Picture

ന്യൂയോര്‍ക്ക് : കാന്‍സര്‍ ഉള്‍പ്പെടെയുള്ള അനേകം മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടു ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ ചികിത്സാചിലവുകള്‍ ഏറ്റെടുത്തു നടത്തി അവരുടെ കുടുംബങ്ങള്‍ക്ക് സാന്ദ്വനമേകി , താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന solace സംഘടനയുടെ സ്ഥാപക ശ്രീമതി ഷീബ അമീര്‍ നവംബര്‍ 23 നു ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു.

നവംബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ ന്യൂയോര്‍ക്കിലെ കേരള ഹൗസില്‍ ആണ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ വാര്‍ത്തയോടൊപ്പമുള്ള flier ഇല്‍ ലഭ്യമാണ്

.2007 ഇല്‍ കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കി സ്ഥാപകമായ ടീഹമരല സംഘടന ഇപ്പോള്‍ ഏകദേശം 1800 ഇല്‍ പരം കുട്ടികളുടെ ചികിത്സ ചിലവുകളും ,palliative കെയര്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു നടത്തി സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത് . പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ കേരളത്തിലെ ആദ്യത്തേ palliative സെന്റര്‍ Solace ആണ് സ്വന്തം മകള്‍ കാന്‍സര്‍ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങിയതിനു ശേഷമാണു ഷീബ അമീര്‍ solace സംഘടനക്ക് രൂപം കൊടുത്തു.

അനേകം കുരുന്നുകള്‍ക്ക് സഹായഹസ്തമായി മാതൃകാപരമായ സേവനം നടത്തുന്നത് കുട്ടികള്‍ക്കായുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമ്മതിപത്രമായി അനേകം പുരസ്കാരങ്ങള്‍ ഷീബ അമീറിനെ തേടി എത്തിയിട്ടുണ്ട് . 2011 CNN IBN Real ഹീറോ അവാര്‍ഡ് , 2011 വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം , 2008 ലെ രാമന്‍കുട്ടി അച്ഛന്‍ അവാര്‍ഡ് , ഢഠ ഭട്ടത്തിരിപ്പാട് അവാര്‍ഡ് എന്നിവക്ക് ഷീബ അമീര്‍ അര്‍ഹയായി.

കുട്ടികള്‍ക്കായുള്ള Solace ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.solacecharities.org/Jose Stephen : 914-954-9586Paul Ignatius : 732-644-3908, John Isaac : 914-720-5030Sosny Rajan : 516-474-3464UA NAzir : 516-225-1502

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code