കാലിഫോര്‍ണിയ കാട്ടുതീ: മരണം 42 ആയി, 6,700 വീടുകള്‍ കത്തിനശിച്ചു
കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ ജനവാസകേന്ദ്രങ്ങളിലേക്കു പടര്‍ന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.
ഇരുന്നൂറിലേറെ ആളുകളെ കാണാതായിട്ടുണ്ട്. 5000 ത്തിലേറെ അഗ്നിശമനസേനാംഗങ്ങള്‍ തീ നിയന്ത്രിക്കാന്‍ അഹോരാത്രം പണിപ്പെടുകയാണ്. പാരഡൈസ് പട്ടണത്തില്‍ 6,700 വീടുകള്‍ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു.
തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. വരള്‍ച്ചയും ചൂടും മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കാട്ടു തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നു ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അറിയിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്
Comments