Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷൂട്ടിംഗിനിടെ മരിച്ച നര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി തല അജിത്

Picture

 

പിന്നണി നര്‍ത്തകന്റെ കുടുംബം ഏറ്റെടുത്ത് തമിഴ് സൂപ്പര്‍ താരം അജിത് കുമാര്‍. താരം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിശ്വാസത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഒപ്പമുണ്ടായിരുന്ന നര്‍ത്തകന്റെ മരണം. ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണന്‍ എന്ന നര്‍ത്തകന്റെ കുടുംബത്തെയാണ് അജിത് ഏറ്റെടുത്തത്. മരണവിവരം അറിഞ്ഞ് ചെന്നൈയില്‍ എത്തിയ താരം പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇതിന് പുറമെ കുടുംബത്തിന് എട്ടുലക്ഷം രൂപ നല്‍കുകയും ചെയ്തു.

രമേഷ് ബാലയാണ് ഈ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. വീരം, വേതാളം, വേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം.

താരം ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. മുന്‍പ് ബില്ല, ആരംഭം, അനേഗന്‍ എന്നീ ചിത്രങ്ങളില്‍ ഈ താരജോഡികള്‍ ഒന്നിച്ചെത്തിയിരുന്നു

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code