Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രളയദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണ് കര്‍ഷകനാവശ്യം: ഇന്‍ഫാം ദേശീയ സമിതി

Picture

കാഞ്ഞിരപ്പള്ളി: പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസമല്ല ജീവനോപാധികളും നഷ്ടപരിഹാരവുമാണ് ലഭ്യമാക്കേണ്ടതെന്ന് പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയ സമിതി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇന്‍ഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ദേശീയ സമിതി ഉദ്ഘാടനം ചെയ്തു.

കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ആനുകാലിക വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്തു. ഫാ.ജോസ് മോനിപ്പള്ളി-ഡയറക്ടര്‍, ജോസ് എടപ്പാട്ട് -പ്രസിഡന്റ്, ഡോ.ജോസഫ് തോമസ്-വൈസ് പ്രസിഡന്റ്, ഫാ.ജോസ് കാവനാടി-സെക്രട്ടറി, ഫാ.തോമസ് മറ്റമുണ്ടയില്‍-ജോയിന്റ് ഡയറക്ടര്‍, അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍-ജോയിന്റ് സെക്രട്ടറി, സണ്ണി അരഞ്ഞാലിയില്‍-ട്രഷറര്‍ എന്നിവരടങ്ങുന്ന സംസ്ഥാന സമിതിയെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷതവഹിച്ചു. ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, മോണ്‍. ആന്റണി കൊഴുവനാല്‍, കെ.എസ്.മാത്യു മാമ്പറമ്പില്‍, ജോസഫ് കാര്യാങ്കല്‍, ബേബി പെരുമാലില്‍, ഡോ.ജോസഫ് തോമസ്, സ്കറിയ നെല്ലാംകുഴി, ജോസ് പോള്‍ ആയവന തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം സംസ്ഥാന സമിതി രൂപീകരണം, ഭരണഘടനാഭേദഗതി, വിവിധ കര്‍ഷക സംഘടനകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകത തുടങ്ങിയ സമിതി ചര്‍ച്ചചെയ്തു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ അല്മായ സെക്രട്ടറിയായി നിയമിതനായ ഷെവലിയര്‍ അഡ്വ.വിസി സെബാസ്റ്റ്യനെ സമ്മേളനത്തില്‍ ആദരിച്ചു.

ഇന്‍ഫാം ദേശീയ സമിതിയില്‍ അംഗീകരിച്ച പ്രമേയം

- കര്‍ഷരുടെ വായ്പകള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണം. കര്‍ഷകരുടെ മക്കള്‍ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ പൂര്‍ണ്ണമായി ഒഴിവാക്കണം.
- ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം.
- പ്രളയദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍ ഒരുക്കി നല്‍കണം.
- പട്ടയം ലഭിക്കാത്ത എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം എത്രയും വേഗത്തില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം.
- കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണം.
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
- കാര്‍ഷികവിളകള്‍ക്ക് അടിസ്ഥാനവിലയും ഇന്‍സെന്റീവും നല്‍കണം.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code