Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്‌ളോറിഡയില്‍ നിര്യാതനായ പി.സി. ജോര്‍ജിന്റെ സംസ്കാരം ശനിയാഴ്ച   - ജീമോന്‍ റാന്നി

Picture

കോറല്‍ സ്പ്രിങ്‌സ്: കൊട്ടാരക്കര ചെങ്കുളം, ക്ലാവറ കിഴക്കേ പുത്തന്‍വീട്ടില്‍ പരേതനായ ജി. ചാക്കോച്ചന്റെ മകനും സുവിശേഷകനുമായ പി.സി. ജോര്‍ജ് (71 വയസ്സ്) ഫ്‌ലോറിഡയില്‍ നിര്യാതനായി.

കഴിഞ്ഞ 51 വര്‍ഷങ്ങളായി സുവിശേഷ വേലയില്‍ വ്യാപൃതനായിരുന്ന ജോര്‍ജ് വിശ്വവാണി, ഫീബാ റേഡിയോ, വോയ്‌സ് ഓഫ് ലവ് തുടങ്ങിയ സുവിശേഷ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗോസ്പല്‍ ഫോര്‍ ഓള്‍ നേഷന്‍സ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ടുമായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രസംഗകനും കൂടിയിരുന്ന നിരവധി ക്രിസ്തീയ ഗാനങ്ങളും രചിച്ചു ഈണം നല്‍കിയിട്ടുണ്ട്.

ഭാര്യ: ചാത്തന്നൂര്‍ തോട്ടത്തില്‍ കുടുംബാംഗം ജോളി ജോര്‍ജ്.
മക്കള്‍ : ജിം ജോര്‍ജ്, ജെന്‍സി ജോര്‍ജ്, ജാക്‌സണ്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് (എല്ലാവരും ഫ്‌ളോറിഡ)
മരുമക്കള്‍: ജിജി, ജിം, സ്‌നേഹ (എല്ലാവരും ഫ്‌ലോറിഡ)

ശവസംസ്കാര ശുശൂഷകളും പൊതുദര്‍ശനവും നവംബര്‍ 10 നു ശനിയാഴ്ച സെന്റ് ജോണ്‍സ് സി. എസ്. ഐ ദേവാലയത്തില്‍ (St. Mary Magdalane Episcopal Church, 1400, Riverside Dr, Coral Springs, FL 33071) രാവിലെ 9:30 മുതല്‍ 12:30 വരെ നടത്തപ്പെടുന്നതും തുടര്‍ന്ന് ഫോറെസ്‌റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ജാക്‌സണ്‍ 954 643 4315



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code