ശബരിമലയിലെ ആചാര ലംഘനം: തന്ത്രിയോട് ദേവസ്വം വിജിലന്‍സ് വിശദീകരണം തേടി
പമ്പ: ശബരിമലയിലെ ആചാര ലംഘനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ ദേവസ്വം വിജിലന്‍സ് തന്ത്രിയോട് വിശദീകരണം തേടി. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ആചാരം ലംഘിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ വത്സന് തില്ലങ്കേരിയും ശങ്കരദാസും ആചാരം ലംഘിച്ചോയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാല്‍ ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രി അറിയിച്ചു.
Comments