Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൈക്കിള്‍ ചുഴലി; മരിച്ചവരുടെ എണ്ണം 33- ആയി   - പി.പി. ചെറിയാന്‍

Picture

ഫ്‌ളോറിഡ: 155 മൈല്‍ വേഗത്തില്‍ വീശിയടിച്ച മൈക്കിള്‍ ചുഴലിയില്‍ മരണമടഞ്ഞവരുടെ സംഖ്യ മുപ്പത്തിമൂന്നായെന്നു ബേ കൗണ്ടി ഷെരീഫ് ടോമി ഫോര്‍ഡ് പറഞ്ഞു. ഫ്‌ളോറിഡയില്‍ മാത്രം 19 പേരാണ് മരിച്ചത്.

ചുഴലയില്‍ കനത്ത നാശം സംഭവിച്ച പനാമ സിറ്റിയിലും, മെക്‌സിക്കോ ബീച്ചിലും ജീവിതം സാധാരണനിരയിലാകണമെങ്കില്‍ ദീര്‍ഘനാളുകള്‍ വേണ്ടിവരും. ചുഴലി മുന്നറിയിപ്പ് ലഭിച്ച് വീടുവിട്ടുപോയവര്‍ തിരിച്ചെത്തി അധികൃതരുടെ സഹായത്തോടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി തുടങ്ങി.

രക്ഷാപ്രവര്‍ത്തനം മിക്കവാറും അവസാനിപ്പിച്ചുവെങ്കിലും മരണസംഖ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ പറഞ്ഞു.

ഒക്‌ടോബര്‍ 16-നു ചൊവ്വാഴ്ച 12 മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയി ഉയര്‍ന്നത്. ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ചുഴലി കാര്യമായി ബാധിച്ചത്.

ഫ്‌ളോറിഡ ബേ കൗണ്ടിയില്‍ 2500 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. അതില്‍ 162 എണ്ണം പൂര്‍ണമായി തകര്‍ന്നു. 158,000 വീടുകളില്‍ ചൊവ്വാഴ്ച വരെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല.

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി പന്ത്രണ്ട് ടീമുകളായി തിരിഞ്ഞ് നാശനഷ്ടം സംഭവിച്ചവര്‍ക്കു സഹായധനം വിതരണം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 16,000 ഫെഡറല്‍ ജീവനക്കാരും, 8000 മിലിട്ടറി ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code