വാഷിങ്ടന്‍ /ഡല്‍ഹി :ഡല്‍ഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ സുവിശേഷ കണ്വെന്ഷന് ഈ മാസം 20, 21 തിയതികളില്‍ നടക്കും. യു.എസ് സര്‍ക്കാരിന്റെ മുതിര്‍ന്ന ജീവനക്കാരനും യു.എസിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ വടക്കുപടിഞ്ഞാറന്‍ ഇടവകയിലെ മുതിര്‍ന്ന പുരോഹിതനുമായ ഫാദര്‍ അലക്സാണ്ടര്‍ കുര്യന് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ശനിയാഴ്ച 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. ഫാദര്‍ അലക്സാണ്ടര്‍ തന്റെ ആത്മീയ യാത്രയെ കുറിച്ച് പങ്കുവെക്കുന്നതോടൊപ്പം പ്രാര്‍ത്ഥന, സംഗീത വിരുന്ന്, ധ്യാനം എന്നിവയുമുണ്ടാകും. കണ്വെന്ഷന് പൂര്‍ണമായും ഇംഗ്ലീഷിലായിരിക്കും. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്ത്യന്‍ പാരന്റിങ്ങ് എന്ന വിഷയത്തില്‍ ക്ലാസും നടക്കുന്നതാണ്.
Comments