Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു

Picture

ന്യൂയോര്‍ക്ക്: പ്രളയത്തില്‍ എല്ലാം നഷ്ടപെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍സമാഹരിച്ച തുക ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ഏല്പിക്കുന്നു.

ഈ മാസം 20 നു വൈകിട്ട് 7നു കേരള സെന്ററില്‍നടക്കുന്ന ചടങ്ങില്‍ വച്ചാണു ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ വെസ്റ്റ്‌ചെസ്റ്റര്‍അസോസിയേഷന്റെ തുക നല്‍കുന്നത്.

ഓണാഘോഷം മാറ്റിവച്ച് തുക സമാഹരിച്ച ആദ്യ മലയാളീ സംഘടനകളില്‍ഒന്നാണ് വെസ്റ്റ്‌ചെസ്റ്റര്‍അസോസിയേഷന്‍.

ഏതാണ്ട് പതിനേഴായിരത്തോളും വീടുകള്‍ പ്രളയത്തില്‍നഷ്ടപെട്ടു. ഒരു വീടിനു 4 ലക്ഷം രൂപ എന്ന കണക്കില്‍ അവര്‍ക്കുധനസഹായം നല്‍കുന്നു. ഇതിനായിനിരവധി വ്യക്തികള്‍ തുകമന്ത്രിയെ നേരിട്ടു ഏല്പിക്കുന്നു കൂടുതല്‍ വ്യക്തികളുംസംഘടനകളും ഈ പദ്ധതിയിലേക്കു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുമെന്നു കരുതുന്നു .

സംഭാവനയുമായി എത്തുന്നവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും ഇതിനോടകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദി അറിയിക്കാനും അവരെ ആദരിക്കാനും ആണു മന്ത്രി എത്തുന്നത്. പ്രളയത്തില്‍ നഷ്ടപെട്ടവീടുകള്‍ , റോഡുകള്‍, എന്നിവ പുനഃനിര്‍മിക്കുന്നതിനുള്ള പ്രൊജെക്ടുകള്‍ ഏറ്റടുക്കുന്ന വ്യക്തികളെയും ,സംഘടനകളെയും മന്ത്രി നേരിട്ടു കാണും .

കേരള സെന്ററില്‍ (1824 Fairfax St Elmont NY ) വച്ച് നടക്കുന്ന,ഈ മീറ്റിംഗിലെക്കു എല്ലാവരെയും ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സെന്റര്‍ 516 3582000,630 853 2700 2700

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code