Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരിമല: ആചാരാനുഷ്ടാന സംരക്ഷണത്തിനായി ഓം   - പ്രസാദ് പി.

Picture

ലോസ് ആഞ്ചെലെസ്: ശബരിമലയിലെ യുവതി പ്രവേശനവമായി ബന്ധപെട്ടു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍നിന്നുണ്ടായ വിധിയും, അതുനടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കവും, ശബരിമലയുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും ഹനിക്കുന്നതായി ലോസ് ആഞ്ചലസിലെ അയ്യപ്പ ഭക്തര്‍. എല്ലാ ക്ഷേത്രങ്ങളിലും പ്രായ ലിംഗ ഭേദമെന്യേ ഭക്തര്‍ക്ക് പ്രവേശനം വേണമെന്ന നിലപാടിലുറച്ചുനില്‍ക്കുമ്പോളും, ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്‍പവും പ്രത്യേക സാഹചര്യവും കണക്കിലെടുക്കാതെ വന്ന കോടതി വിധി ഒരുരീതിയിലും ഉള്‍ക്കൊള്ളാനാകാത്ത നിലയിലാണ് കാലിഫോര്‍ണിയയിലെ വിശ്വാസികള്‍.

കോടതി വിധി മൂലം സംജാതമായ സാഹചര്യം വിലയിരുത്താനും ഭക്ത ജന മനസുകളില്‍ ഈ വിധി സൃഷ്ടിച്ച ഉത്കണ്ഠയും വേദനയും ബന്ധപ്പെട്ടവരെ അറിയിക്കാനും അത് അതിജീവിക്കാനുമായി കാലിഫോര്‍ണിയയിലെ അയ്യപ്പ ഭക്തര്‍ മലയാളി അസോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന യജ്ഞവും പൂജയും നടത്തുന്നു. ഈ വരുന്ന ശനിയാഴ്ച വൈകിട്ട് ബെല്‍ ഫ്‌ളവറിലുള്ള ഓം സാംസ്കാരിക കേന്ദ്രത്തില്‍ നടത്തുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍,ഭാഷാ സംസ്ഥാന ഭേദമെന്യേ അമേരിക്കയിലാകമാനം നടക്കുന്ന പ്രതിഷേധ പരിപാടികളുടെയും നാമ ജപ യാത്രകളുടെയും ഭാഗമായാണ് ലോസ് ആഞ്ചലസിലെ പരിപാടികളും.

പൂജയിലും പ്രാത്ഥനയിലും പങ്കുചേരാനും, ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ പങ്കുവെക്കാനും വിശ്വാസ സംരക്ഷണത്തിനുമായി എല്ലാ ഭക്ത ജനങ്ങളും ശനിയാഴ്ച വൈകിട്ട് ഒത്തുചേരണമെന്നു ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.ohmcalifornia.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code