Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകമിഷന്‍ മെഡിക്കല്‍ സെമിനാര്‍ ശ്രദ്ധേയമായി

Picture

അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകമിഷന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ സെമിനാര്‍ ചര്‍ച്ചിന്റെ പാരിഷ്ഹാളില്‍ വെച്ച് വിപുലമായി നടത്തപ്പെട്ടു.

ഇടവക വികാരി റെവ. ജിന്‍സണ്‍ കെ മാത്യുവിന്റെ അധ്യക്ഷതയില്‍ സെമിനാറിന്റെ പ്രാരംഭമായി നടത്തിയ സമ്മേളനം അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സെനറ്റര്‍ മി.ജോണ്‍ സബാറ്റിന മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സില്‍മെന്‍മാരായ മി.ഡേവിഡ് ഓ, മി.അല്‍ ടൗബെന്‍ ബെര്‍ഗെര്‍, സ്‌റ്റേറ്റ് റെപ്രെസെന്ററ്റീവ് മിസ്.മാര്‍ട്ടീന വൈറ്റ്, നഴ്‌സിംഗ് കൗണ്‍സില്‍ അംഗം മിസ്സസ്. ബ്രിജിത് വിന്‍സെന്റ്എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു
.
ജനറല്‍ കണ്‍വീനര്‍ മി.അനു സ്കറിയ സ്വാഗതം ആശംസിച്ചു. മി.കെവര്‍ഗീസ് ഇടവകമിഷന്റെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി തോമസ് അതിഥികളെ യോഗത്തില്‍ പരിചയപ്പെടുത്തി. കാര്യപരിപാടികളുടെ നിയന്ത്രണം റെജി തോമസ് നിര്‍വഹിച്ചു. ഇടവക മിഷന്‍ സെക്രട്ടറി ജോര്‍ജ്കുട്ടി ലൂക്കോസ് കൃതജ്ഞതരേഖപ്പെടുത്തി.

മെഡിക്കല്‍ സെമിനാര്‍ യുവജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഡോ.പ്രമോദ് ചെറിയാന്‍ (Gastro enterologist), ഡോ.ആനന്ദ് ഹരിദാസ് (Cardiology, St Marys Hospital), ഡോ. Rakesh Patel (Pulmonary, St.Marys Hospital), ഡോ. ആന്‍സി സ്കറിയ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ എടുക്കുകയും രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശോധന ലഭ്യമാക്കുകയും ചെയ്തു.

അമേരിക്കന്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച ബ്‌ളഡ് ഡ്രൈവില്‍ നിരവധി ആളുകള്‍ രക്തദാനംചെയ്തു. അസെന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റിയ സെമിനാറിന് നേതൃത്വംനല്‍കിയ വോളിന്റിയേഴ്സ്സിനു റെവ. ജിന്‍സണ്‍ കെ മാത്യു സെര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. സെമിനാര്‍ ഒരു വന്‍ വിജയം ആക്കിത്തീര്‍ത്ത ഏവരോടും ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്ത സ്‌പോണ്‍സര്‍മാരോടും ഉള്ള പ്രത്യേക നന്ദി രേഖപ്പെടുത്തി.
2 മണിക്ക് ഇടവക വികാരിയുടെ പ്രാര്‍ത്ഥനയോടു കൂടി ഈമെഡിക്കല്‍ സെമിനാര്‍ പര്യവസാനിച്ചു.

വാര്‍ത്ത അയച്ചുതന്നത്: ജോര്‍ജു കുട്ടിലൂക്കോസ് (ഇടവകമിഷന്‍ സെക്രട്ടറി).

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code