Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമുഹ്യ പ്രവര്‍ത്തകര്‍ തുണയായി പതിന്നാല് ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു

Picture

റിയാദ് : പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിനു വഴിയില്ലാതെ ഇക്കാമ പുതുക്കി നല്‍കാതെ നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങിയ പതിന്നാല് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സാമുഹ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം നാട്ടിലെത്ത്ഹാന്‍ കഴിഞ്ഞു.റിയാദില്‍ നദീം എന്ന സ്ഥലത്തു ഒരു റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് കുടുങ്ങിയ പതിന്നാല് തൊഴിലാളികളും ഇന്ത്യയിലെ വിവിധ സംസ്ഥാന തൊഴിലാളികളാണ് നരകയാതന അനുഭവിച്ചത് ഉത്തര്‍പ്രദേശ് . രാജസ്ഥാന്‍ . ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ നിരന്തരം ശംബളം ചോദിച്ചപ്പോഴും ഭക്ഷണത്തിനു പൈസ ചോദിച്ചപോഴും കമ്പനി ഉടമകള്‍ ഇവരെ താമസ സ്ഥലത്തു നിന്നും ഇറക്കി വിടുകയും കൂടി ചെയ്തപ്പോള്‍ മറ്റ് വഴികള്‍ തേടി അലയുമ്പോഴാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപടന്ന ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം പെടുന്നത് തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ സാമുഹ്യ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തത്.

തൊഴിലാളികളുടെ വിഷയങ്ങള്‍ മനസ്സിലാക്കി സമുഹ്യപ്രവര്‍ത്തകര്‍ താമസിയാതെ കമ്പനിയിലെത്തി മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല . കമ്പനി വിറ്റുപോയി ഇപ്പോള്‍ കമ്പനിയുടെ ഉടമ ഞങ്ങളാണ് . ഞങ്ങള്‍ക്ക് തൊഴിലാളികളെ വേണ്ട എന്നറിയിച്ചു . എന്നാല്‍ പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസ്സിലാക്കിയ സാമൂഹ്യ പ്രവര്‍ത്തകര്‍ പിറ്റേ ദിവസ്സം ലേബര്‍ കോടതിയിലെത്തി കേസ്സ് കൊടുത്തു . കേസ് അവസാനിച്ചു താഴിലാളികള്‍ നാട്ടില്‍ പോകും വരെയും കമ്പനിയുടെ താമസ സ്ഥലത്തു തന്നെ താമസിക്കാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാതി ഗൌരവപരമായി എടുത്ത കോടതി രണ്ട് ഉദ്യോഗസ്ഥരെ പോലീസിന്റെ അകമ്പടിയോടെ കമ്പനിയിലേക്കയച്ചു തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കോടതി . അവര്‍ക്കു അവിടെത്തന്നെ താമസിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയുമാണ് ഉണ്ടായത്

തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനു അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കി കൊണ്ടിരുന്നു . മൂന്നു മാസ്സമായപ്പോഴേക്കും കോടതി സ്‌പോണ്‍സറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചു . അതോടെ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ കമ്പനി തയ്യാറായി . സാമൂഹ്യ പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു പ്രകാരം തൊഴിലാളികള്‍ക്കു പതിനൊന്ന് മാസത്തെ കുടിശികയില്‍ ആറു മാസത്തെ ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കാമെന്നും അതിനു തൊഴിലാളികള്‍ തയ്യാറായപ്പോള്‍ കമ്പനി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും എല്ലാവരും നാട്ടിലേക്ക് യാത്രയാകുകയും ചെയ്തു ആപത്തിലകപ്പെട്ട സമയത്തു തങ്ങള്‍ക്കു എല്ലാവിധ സഹായങ്ങളും നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് . അകമഴിഞ്ഞ നന്ദി അറിയിച്ച് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code