Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലേക്ക്‌ഷോര്‍ ഹാര്‍ബര്‍ മലയാളികള്‍ ഓണാഘോഷം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു   - .ജി .കൃഷ്ണമൂര്‍ത്തി

Picture

ഹ്യൂസ്റ്റണ്‍ :ലെക്ക് ഷോര്‍ ഹാര്‍ബര്‍ മലയാളികള്‍ ഓണാഘോഷം ഒഴിവാക്കി മുഴുവന്‍ തുകയും മുഖ്യ മന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു ,ഇന്നലെ ലെക്ക് ഷോര്‍ ഹാര്‍ബര്‍ തറവാട്ടു മുറ്റത്ത് (ക്ലബ് ഹൗസ്) ഒത്തു കൂടിയ അംഗങ്ങള്‍ കേരള ജനതയോടുള്ള ഐക്യദാര്‍ട്യം പ്രഖ്യാപിക്കുകയും കേരള ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു ,തുടര്‍ന്ന് അംഗങ്ങള്‍ ഉദാരമായി മുഖ്യ മന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു ,ഏറെ പ്രതീക്ഷ നല്കി യുവ തലമുറ സജീവമായി പങ്കെടുക്കുകയും ,ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ വന്‍ തുകകള്‍ സംഭാവന ചെയ്തത് ഏറെ ശ്രദ്ധേയമായി ,ഡോക്ടര്‍ സാം ദുരിതാശ്വാസ പദ്ധതിയെപ്പറ്റി വിശദീകരിച്ചു .സെബാസ്റ്റ്യന്‍ പാലാ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു ,ജീമോള്‍ ടോമി കേരള ജനതയ്ക്കു വേണ്ടി നടത്തിയ പ്രാര്‍ത്ഥന നയിച്ചു ,എബി പതിയില്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു ,തോമസ്കുട്ടിയും ,പ്രമോദ് റാന്നിയും നയിച്ച സിംഫണി ഓക്‌സ്ട്രാ കേരളത്തിനു വേണ്ടി ആശ്വാസഗീതങ്ങള്‍ ആലപിച്ചു ,ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ടോണി വാല്ലെസ് മുഖ്യാതിഥി ആയിരുന്നു ,ഷാജി കൊണ്ടൂര്‍ ,സ്റ്റീഫന്‍ ഫിലിപ്പോസ് ,ടോമി ജോസഫ് ,റെനി കവലയില്‍ എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു, ലേക്ക് ഷോര്‍ ഹാര്‍ബര്‍ മലയാളികള്‍
മുഖ്യ മന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് തന്നെ സംഭാവന ചെയ്യാന്‍ ഉള്ള കാരണങ്ങള്‍ അക്കമിട്ടു താഴെ പറയുന്നു .

ഒരുപാട് പേര്‍ക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അര്‍ഹതപ്പെട്ട കൈകളില്‍ എത്തുമോ എന്ന് .

അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തും എന്നത് തന്നെ ആണ് അതിനു ഉത്തരം .

കാരണങ്ങള്‍ പലതാണ്

1 . ഈ ഫണ്ട് അക്കൗണ്ട് വഴി ആണ് നിങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ കൊടുക്കാവുന്നതാണ്, ആ പണം നിങ്ങള്‍ക്ക് ടാക്‌സ് ഫ്രീ ആക്കാന്‍ കഴിയും എന്നതിനാല്‍ .

2. നിങ്ങള്‍ കൊടുക്കുന്ന ഓരോ രൂപയും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ആണ്. കയ്യിട്ടു വാരല്‍ പോയിട്ട് വക മാറ്റി ചിലവഴിച്ചാല്‍ പോലും ചോദ്യം വരും , ഉത്തരം നിയമ സഭയില്‍ കൊടുക്കേണ്ടിയും വരും.

3. നിങ്ങള്‍ ഈ നല്‍കുന്ന പണം ഒരാള്‍ക്ക് അനുവദിച്ചു കിട്ടാന്‍ നാട്ടിലെ ചോട്ടാ നേതാക്കാമാരുടെ കാല്‍ പിടിക്കേണ്ട , ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്താല്‍ മതി. 10,000 രൂപവരെ കളക്ടര്‍ക്കും 15,000 രൂപവരെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. അതിനുമുകളില്‍ മന്ത്രിസഭയുടെ അനുമതി വേണം.

4 . ഈ സര്‍ക്കാര്‍ വന്ന് ഇത്രയും കാലത്തിനുള്ളില്‍ കൊടുത്തത് 423 കോടി രൂപയാണ് 234899 പേര്‍ക്ക് സഹായം ആയി കൊടുത്തത് .

ഇക്കാരണങ്ങള്‍ കൊണ്ട് നിങ്ങള്ക്ക് ധൈര്യമായി മുഖ്യ മന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം, അര്‍ഹതപ്പെട്ടവര്‍ക്ക് അവരുടെ കയ്യില്‍ എത്തിയിരിക്കും .

ഇത്രയും പറഞ്ഞത് നാട്ടിലെ നിഷ്പക്ഷര്‍ക്ക് വേണ്ടി ആണ് .
നിങ്ങള്‍ക്ക് ധൈര്യമായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം..

1.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് വരുന്നത്. ഇടുന്നതും എടുക്കുന്നതും ബാങ്ക് അക്കൗണ്ട് വഴിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ഓപ്പറേറ്റ് ചെയ്യാന്‍ പറ്റില്ല. ധനകാര്യ സെക്രട്ടറിക്കേ പറ്റു.

2. ഈ നിധിയുടെ അഡ്മിനിസ്‌ട്രേഷന്‍ റവന്യൂ (DRF) വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. എന്നു വെച്ചാല്‍ സ്വന്തം പേരിലുള്ള അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ധനകാര്യ സെക്രട്ടറിക്ക് പറ്റില്ല.അതിന് റവന്യൂ വകുപ്പ് സെക്രട്ടറി ഇറക്കുന്ന ഇണ്ടാസ് (G0) വേണം.

3. കളക്ടര്‍ക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക , മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭക്കേ അധികാരമുള്ളൂ.ഇത് ഇപ്പോള്‍ വരുത്തിയ മാറ്റമാണ്.

4. CMDRF പൂര്‍ണ്ണമായും വെബ് മാനേജ്ഡ് ആണിപ്പോള്‍. എന്നു പറഞ്ഞാല്‍ ആര്‍ക്കും ട്രാക്ക് ചെയ്യാന്‍ കഴിയും.

5.ആര്‍ക്കും വിവരാവകാശം വെച്ച് കിട്ടുന്ന കാര്യങ്ങളാണ് CMDRF ന്റേത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code