Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് സാഹിത്യമ്മേളനം ഓഗസ്റ്റ് 26-ന്

Picture

ന്യൂജേഴ്‌സി : കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അതിദാരുണമായ പ്രകൃതി ക്ഷോഭത്തിന്റെയും, വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം നടത്തുവാന്‍ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിന്റെ പരിപാടികളുടെ ഭാഗമായി നടക്കുന്ന സാഹിത്യമ്മേളനം ഓഗസ്റ്റ് 26 ന് ന്യൂജേഴ്‌സിയിലെ റിനൈസെന്‍സ് ഹോട്ടലില്‍ ക്രമീകരിച്ചിരിക്കുന്നു

അമേരിക്കയിലും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കും. സാഹിത്യമേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവയിത്രിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയുമായ ശ്രീമതി ത്രേസ്യാമ്മ നാടാവള്ളില്‍ (കോച്ചേച്ചി ) 'സാഹിത്യകാരന്റെ ആവിഷ്കാരസ്വാന്ത്ര്യം 'എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് സാഹിത്യനിരൂപകനും ചിന്തകനുമായ ശ്രീ ജോണ്‍ എബ്രഹാം, എഴുത്തുകാരനും കലാസാംസ്കാരികപ്രവര്‍ത്തകനുമായ മുരളി ജെ നായര്‍, മാധ്യമപ്രവര്‍ത്തകന്‍ കൗണ്‍സിലര്‍ തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എം കെ ലൂക്കോസ് മന്നിയോട്ട്, പ്രവാസി എഴുത്തുകാരനും നാടകകൃത്തുമായ പി ടി പൗലോസ്, ലാനാജോയിന്റ് സെക്രട്ടറിയും സാംസ്കാരികപ്രവര്‍ത്തകനുമായ കെ. കെ ജോണ്‍സന്‍, നോവലിസ്റ്റും നിരൂപകനിയുമായ സാംസി കൊടുമണ്‍ എന്നിവര്‍ വിശകലന പ്രഭാഷണം നടത്തും. അതിനുശേഷം അഭിപ്രായപ്രകടനത്തിനും ചര്‍ച്ചയ്ക്കുമുള്ള സമയമുണ്ടായിരിക്കും. സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ ത്രേസ്യാമ്മ നാടാവള്ളില്‍, ശ്രീ ജോണ്‍ എബ്രഹാം എന്നിവര്‍ ആയിരിക്കും

നാട്ടിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും മുന്‍പേ നിശ്ചയിച്ച കോണ്‍ഫെറന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്നതു .ഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണുകള്‍ ഇതിനോടകം ഏകദേശം 30 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.കേരളത്തിലെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ വിവിധ രാജൃങ്ങളിലെ ചാപ്റ്ററുകള്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അയച്ചു നല്‍കി കേരളത്തിലെ ദുരന്തമുഖത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണ്

വാര്‍ത്ത: ജിനേഷ് തമ്പി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code