Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗുരുദേവ ജയന്തിയും ഓണാഘോഷവും ഹൂസ്റ്റണില്‍   - ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

Picture

ഹൂസ്റ്റണ്‍ : ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീനാരായണ ഗുരു മിഷന്‍ യൂ എസ് എ യുടെ ആഭിമുഖ്യത്തില്‍ ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ 164 മത് ജയന്തിയും, മലയാളി മനസ്സില്‍ എന്നെന്നും ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഓണവും സംയുക്തമായി
സെപ്റ്റംബര്‍ 1 ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള ഡെസ്ടിനി സെന്റര്‍ ഓഡിറ്റോറിയത്തില്‍ (1622 Staffordshire Road, Stafford, TX 77477) വച്ച് നടത്തപ്പെടും. പ്രമുഖ വേദാന്ത പണ്ഡിതനും സ്കൂള്‍ ഓഫ് വേദാന്ത കാഞ്ഞിരമറ്റം കേരള മുഖ്യാചാര്യനുമായ ശ്രീമദ് മുക്തനാന്ദ യതി സ്വാമികള്‍ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ രാവിലെ കൃത്യം പത്തു മണിക്ക് സമാരംഭിക്കും .

പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ജയന്തി സമ്മേളനം, ശ്രീ നാരായണ ഗുരു മിഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, വൈവിദ്ധ്യമാര്‍ന്ന കലാ പരിപാടികള്‍ , ചെണ്ടമേളം മെരിറ്റ് അവാര്‍ഡ് വിതരണം , പരമ്പരാഗതമായ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യ , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാ കായിക മത്സരങ്ങള്‍ ,
വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയാണ് ആഘോഷ പരിപാടികളുടെ മുഖ്യാകര്‍ഷണം.

ഈ കലാസാംസ്കാരിക സമന്വയ വേദിയെ നിങ്ങളേവരുടെയും വിലയേറിയ സാന്നിദ്ധ്യം കൊണ്ട്
സമ്പന്നമാക്കുവാന്‍ എസ് .എന്‍ .ജി .എം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ശ്രീ മുരളീകേശവന്‍ സെക്രട്ടറി ശ്രീ പ്രകാശന്‍ ദിവാകരന്‍ എന്നിവര്‍ സ്‌നേഹാദരവുകളോടെ ക്ഷണിക്കുന്നു
.
വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code