Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചങ്ങനാശേരി കുട്ടനാട് പിക്‌നിക്ക് ജൂലൈ 28-ന്   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചുവിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈവര്‍ഷത്തെ പിക്‌നിക്ക് നടത്തുന്നു. ജൂലൈ 28-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്.

കുട്ടികള്‍, വനിതകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി വിവിധയിനം കായിക മത്സരങ്ങളും, വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യുന്നതാണ്. നാട്ടുകാരും സുഹൃത്തുക്കളുമായി സൗഹൃദപരമായി ഒരു ദിവസം ചിലവഴിക്കുന്നതിനും പുതിയ സുഹൃദ് ബന്ധങ്ങള്‍ നേടുന്നതിനും ഇത് നല്ല അവസരമായിരിക്കും.

ഈവര്‍ഷത്തെ പിക്‌നിക്കിന്റെ കോര്‍ഡിനേറ്ററായി സ്കറിയാ തോമസും (847 910 6487), കോ കോര്‍ഡിനേറ്റേഴ്‌സായി ബിജി കൊല്ലാപുരവും (847 691 2560), ജോഷി വള്ളിക്കളം (312 685 6749), രാജന്‍ മാലിയില്‍ (847 568 0383), അഗസ്റ്റിന്‍ കളത്തില്‍ (847 345 0280), ഫിലിപ്പ് പവ്വത്തില്‍ (847 338 1430), ഷിബു അഗസ്റ്റിന്‍ (847 858 0473) എന്നിവരും പ്രവര്‍ത്തിക്കുന്നു.

ജൂലൈ 28-നു നടത്തുന്ന പിക്‌നിക്കിലേക്ക് എല്ലാ ചങ്ങനാശേരി -കുട്ടനാട് നിവാസികളേയും ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റേഴ്‌സ് അറിയിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code