Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഓഗസ്റ്റ് 17 മുതല്‍

Picture

വാഷിംഗ്ടണ്‍ ഡി സി: കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം അലൂമ്‌നി അസോസിയേഷന്റെ (CETAA) അഞ്ചാമതു ആഗോള പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 17 മുതല്‍ 19 വരെ വാഷിംഗ്ടണ്‍ ഡി സിയില്‍ നടക്കുന്നതാണ്. വാഷിംഗ്ടണ്‍ ഡി സി ചാപ്റ്റര്‍ ആണ് സംഘാടകര്‍. ലോകമെമ്പാടുമുള്ള സി ഇ ടി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഗമം ആഘോഷിക്കാനും മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാനും ഒത്തുകൂടുന്നതു വാഷിങ്ങ്ടണിന് തൊട്ടു പുറത്തുള്ള പോട്ടോമാകിലെ പ്രശസ്തമായ ബോള്‍ഗാര്‍ സെന്ററില്‍ ആണ്.

കലാലയത്തിന്റെ ശ്രേഷ്ഠത, വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമ, കലാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ തുടങ്ങിയവ പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. നൂതന ആശയങ്ങളുടെ മത്സരം, ക്ലാസ്സുകളുടെ അവതരണം, സാംസ്കാരിക പരിപാടികള്‍, കായികമത്സരങ്ങള്‍, സംഗീതനിശ തുടങ്ങിയവ ഉണ്ടായിരിക്കും.

ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ദുബായി തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

'500ല്‍ അധികം പൂര്‍വ്വവിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മൂന്നു ദിവസത്തെ ഈ പരിപാടി ഇഋഠഅഅയുടെ അമേരിക്കയിലെ ശക്തമായ സാന്നിധ്യവും പ്രാധാന്യവും വെളിപ്പെടുത്തും,' ഇഋഠഅഅഉഇ യുടെ പ്രസിഡണ്ട് ശ്രീ സുരേഷ് പണിക്കരുവീട് (ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, 1989) പറഞ്ഞു. പരിപാടിയുടെ കണ്‍വീനര്‍ ശ്രീ മനോജ് ശ്രീനിലയം (അപ്ലൈഡ് ഇലക്ട്രോണിക്‌സ്, 1993) ഇക്കൊല്ലത്തെ പരിപാടിയുടെ പ്രാധാന്യം വിവരിച്ചുകൊണ്ട് പറഞ്ഞു 'ഓരോകൊല്ലം ഇടവിട്ടു നടത്തുന്ന ഈ സംഗമം പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുചേരാനും സി ഇ ടിയുടെ പൈതൃകത്തെ ആദരിക്കാനും ഉള്ള ഒരു സുവര്‍ണാവസരം ആണ്. വിനോദവും വിജ്ഞാനവും ഗൃഹാതുരത്വവും ഒരുമിച്ചുചേരുന്ന ഒരു പരിപാടിയാണ് ഞങ്ങള്‍ ഒരുക്കുന്നത്.'

ഈ സംഗമത്തിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കഴിവുകളും ഓര്‍മകളും പ്രകടിപ്പിക്കുന്ന ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സ്മരണികയും ഒരുക്കുന്നുണ്ട്.

വാഷിംഗ്ടണിലെ സംഗമം ഇക്കൊല്ലത്തെ പരിപാടിയുടെ ആദ്യഭാഗം ആയിരിക്കും. ഇതിന്റെ തുടര്‍ച്ചയായി കാലിഫോര്‍ണിയയിലെ ബേ ഏരിയയില്‍ മറ്റൊരു സംഗമംകൂടി ഒരുക്കുന്നുണ്ട്.

വാഷിംഗ്ടണിലെയും സമീപപ്രദേശങ്ങളിലെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വലിയ ഒരു കമ്മിറ്റി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. പരിപാടിയുടെ പൂര്‍ണവിവരങ്ങള്‍ക്കു www.cetadc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Manoj Sreenilayam, Convener, Global Meet
Suresh P.M., President, CETAA-DC
globalmeetconveners@cetaadc.org

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code