Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുത്തൻ കളികൾ ( ചേറുശ്ശേരി അനിയൻ വാരിയർ )

Picture

കുട്ടിക്കളിയാണ്  കള്ളനും  പോലീസും 
    കുട്ടികളോതവെ, യമ്പരന്നു 
    ഒളിച്ചുകളിക്കും അധോലോകനായക --- 
    നാകാൻ  കൊതിക്കുന്നു  കുട്ടിയിന്ന് !
    ................  കൊതിക്കണു .................
 
    ' തൊടലും പിടിക്കലും '  എന്നുമെന്നും 
    ടീവീക്കളറിൽ  നാം  കാണ്മതല്ലേ .
    ഒറ്റ - ഇരട്ട  കളിക്കുന്ന  സോഫ്ട് വെയർ 
    വാങ്ങാൻ  ശഠിക്കുന്നു  കുട്ടികളും 
    ..................   ശഠിക്കണു  ..............
 
    ' കുട്ടിയും  കോലും '  : അപകടമിക്കളി 
    എന്നു  മുതിർന്നവർ  ചൊല്ലിടുമ്പോൾ 
    ' തോക്കും തിരകളും '  വെച്ചുകളിക്കണോ 
    എന്ന്  മറുപടി   കിട്ടുമല്ലോ !
 
    പൊട്ടിത്തെറികളും  തീവെപ്പുഘോഷവും 
    വെട്ടിക്കൊലകളും  എത്രയെത്ര !
    ഇക്കളി  തീക്കളി  എന്നു  പറഞ്ഞവർ 
    ഇക്കിളി കൂട്ടണു  തമ്മിൽ തമ്മിൽ 
 
    രാഷ്ട്രീയമെന്ന  പുതുകളിക്കില്ലലോ 
    രാഷ്ട്രവുമായത്ര   ബന്ധമൊന്നും 
    ശമ്പളം പറ്റുന്ന  -  കിമ്പളം  വാങ്ങുന്ന 
    നീചത്തൊഴിലുകളെത്ര  ഭേദം ?
 
    പണ്ടത്തെ കുട്ടി  മുതുക്കനായി 
    പൂർവസ്മരണ  അയവിറക്കെ 
    നഷ്ടസ്വർഗത്തിൻ  മധുരമറിഞ്ഞിടാ --
    ത്തിന്നത്തെ   കുട്ടികളെന്തറിഞ്ഞു ?
 
   C. S. Sankara Warrier,  Anubhuti  680306 

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code