Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് നവ നേതൃത്വം   - ജേക്കബ് കുടശ്ശനാട്

Picture

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനിയല്‍ കോണ്‍ഫെറന്‍സില്‍ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്‌സാ കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകത്തിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗ് എന്‍. ഇ.സി. ചാക്കോ കോയിക്കലേത് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു. സെക്രട്ടറി കുരിയന്‍ സ്ക്കറിയാ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ട്രഷറര്‍ ഫിലിപ്പ് മാരേട്ട് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ വായിച്ചു റാറ്റിഫിക്കേഷന്‍ നടത്തി. വൈകുന്നേരം സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച് ഔഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ പുതിയ കമ്മിറ്റിക്കു ഔട്ട്‌ഗോയിംഗ് വൈസ് ചെയര്‍മാന്‍ ശ്രീ വര്ഗീസ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചെയര്‍മാനായി മുന്‍ പ്രസിഡണ്ട് ശ്രീ പി. സി. മാത്യു (ഡാളസ്), വൈസ് ചെയര്‍മാന്‍മാര്‍ സാബു ജോസഫ് സി. പി. എ. (ഫിലാഡല്‍ഫിയ), കോശി ഉമ്മന്‍ (ന്യൂ യോര്‍ക്ക്), പ്രസിഡണ്ട് ജെയിംസ് കൂടല്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റുമാര്‍ എല്‍ദോ പീറ്റര്‍ (അഡ്മിന്‍ഹൂസ്റ്റണ്‍), കുരിയന്‍ സക്കറിയ (ഒക്കലഹോമ) , റോയ് മാത്യു (ഓര്‍ഗനൈസഷന്‍ഹൂസ്റ്റണ്‍), സെക്രട്ടറി സുധിര്‍ നമ്പ്യാര്‍ (ന്യൂ ജേഴ്‌സി), അസ്സോസിയേറ്റ് സെക്രട്ടറി മോഹന്‍ കുമാര്‍ (വാഷിംഗ്ടണ്‍ ഡി. സി.), ട്രഷറര്‍ ഫിലിപ്പ് മാരേട്ട് (ന്യൂ ജേഴ്‌സി), ജോയിന്റ് ട്രഷറി തോമസ് ചെല്ലേത് (ഡാളസ്), മറ്റു ഫോറം പ്രസിഡന്റുമാര്‍: ബിസിനസ്സ് ഫോറം ഫ്രിക്‌സ് മോന്‍ മൈക്കിള്‍ (ഡാളസ്), ഇക്കണോമിക് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം റെവ. ഷാജി കെ. ഡാനിയേല്‍, യൂത്ത് ഫോറം മാത്യു മുണ്ടക്കല്‍ (ഹൂസ്റ്റണ്‍), ചാരിറ്റി ഡോ. രുഗ്മിണി പദ്മകുമാര്‍, ലിറ്റററി ഫോറം ത്രേസിയാമ്മ നാടാവള്ളില്‍ (ന്യൂ യോര്‍ക്ക്), എബ്രഹാം ജോണ്‍ (ഒക്ലഹോമ), പൊളിറ്റിക്കല്‍ ഫോറം ഷിബു സാമുവേല്‍ (ഡാളസ്). ബിജി എഡ്‌വേഡ് (ഡാളസ്) മറ്റു ഒഴിവുള്ള സ്ഥാനങ്ങളില്‍ അടുത്ത എക്‌സികുട്ടീവ് കൗണ്‍സില്‍ മീറ്റിംഗില്‍ നോമിനേറ്റ് ചെയ്യും.

റീജിയന്റെ ഗുഡ് വില്‍ അംബാസഡര്‍ ആയി തോമസ് മൊട്ടക്കലിനെയും അഡ്വൈസറി ചെയര്‍മാനായി ചാക്കോ കോയിക്കലേതിനേയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

ഗോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ. വി. അനൂപ് എന്നിവര്‍ പ്രത്യേകം എഴുതി തയ്യാറാക്കിയ അനോമോദന സന്ദേശങ്ങള്‍ അയച്ചു. ഓഗസ്റ്റില്‍ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറെന്‍സിന്റ വിജയത്തിന് അമേരിക്ക റീജിയന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പുതിയ കമ്മിറ്റിക്കുവേണ്ടി പി. സി. മാത്യുവും ജെയിംസ് കൂടലും സംയുക്തമായി അറിയിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code