Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ സതേണ്‍ റീജിയന്‍ കാത്തിരിക്കുന്നു... ഒരേ മനസ്സോടെ

Picture

ഫോമാ സതേണ്‍ റീജിയനില്‍പ്പെട്ട ഡാലസ്, ഹൂസ്റ്റണ്‍, ഒക്കലഹോമ, മക്അല്ലെന്‍, പിയര്‍ലാന്‍ഡ് തുടങ്ങി അഞ്ച് സംഘടന ഭാരവാഹികള്‍ അതീവ സന്തോഷത്തിലാണ്. ഒരു പതിറ്റാണ്ടിന് ശേഷം ഫോമ സ്വന്തം സംസ്ഥാനത്തേക്ക് വരാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ് ഈ സംഘടന പ്രസിഡണ്ട്മാര്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ഹരി നമ്പൂതിരിക്ക് ഒപ്പം സംയുക്ത പ്രസ്താവനയില്‍;

ഹരി നമ്പൂതിരി റീജിയണല്‍ വൈസ് പ്രസിഡണ്ട്

വളരെ വിജയപ്രദമായി എന്നില്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം നിറവേറ്റിയതിന്റെ സന്തോഷിത്തിലാണ് ഞാന്‍. സതേണ്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ആയി എന്നെ തിരഞ്ഞെടുത്ത് എല്ലാം സഹായവും നല്‍കിയ ഈ റീജിയണിലെ എല്ലാ പ്രിയപ്പെട്ട ഫോമാ സുഹൃത്തുകള്‍ക്കും ഒരു നല്ല നമസ്കരം.

അമേരിക്കയില്‍ ഏറ്റവും അധികം യുവാക്കള്‍ കുടിയേറുന്ന സംസ്ഥാനമായി ടെക്‌സാസ് മാറിക്കഴിഞ്ഞു. ദീര്‍ക്കനാള്‍ മറ്റുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്ത ശേഷം റിട്ടയര്‍മെന്‍റ് ന് പലരും തിരഞ്ഞെടുക്കുന്ന സ്ഥലവും ഇപ്പോള്‍ ടെക്‌സാസ് ആണ്. ഇപ്പോള്‍ പ്രായഭേദമേന്യ മലയാളികള്‍ തിങ്ങി നിറഞ്ഞ താമസിക്കുന്ന ഈ ടെക്‌സാസ് സംസ്ഥാനം ഒരു ഫോമാ കണ്‍വെന്‍ഷന് സര്‍വാത്മനാ ഒരുങ്ങി കഴിഞ്ഞു. ഫോമാ ഹൂസ്റ്റണ്‍ നഗരത്തില്‍ പിറവി എടുത്തു എങ്കിലും ഫോമായുടെ ആദ്യത്തെ സൗഹൃദ കൂട്ടായ്മ ആണ് സത്യത്തില്‍ ഹൂസ്റ്റണില്‍ അന്ന് നടന്നത്. വീണ്ടും ഒരു പതിറ്റാണ്ട് കാലം കാത്തിരുന്ന ശേഷം ആണ് ഡാളസ് ഇപ്പോള്‍ ഒരു ഫോമാ കണ്‍വെന്‍ഷന് തയാറായി വന്നിരിക്കുന്നത്. ശ്രീ. ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസില്‍ രൂപീകരിച്ച ഫോമാ സ്റ്റുഡന്റസ് ഫോറം ഈ ചെറിയ കാലയളവില്‍ അത്ഭുതകരമായ നിലയില്‍ വളര്‍ന്ന് കഴിഞ്ഞു. ഏതാണ്ട് 200 മലയാളി കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരു കണ്‍വെന്‍ഷന് സ്വാഗതമരുളി നില ഉറപ്പിച്ചിരിക്കുന്നു. ഇവരുമായി ചേര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസ് ക്യാമ്പസ്സില്‍ വെച്ച് നടത്തപ്പെട്ട ഫോമാ പ്രൊഫഷണല്‍ സമ്മിറ്റ് വന്‍ വിജയമായിരുന്നു എന്നതും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് എന്ന നിലയിലും എന്റെ സ്വന്തം നിലയിലും ഫോമാ കണ്‍വെന്‍ഷന് ഡാളസ്സിലേക്ക് ഹൃദ്യമായ സ്വാഗതം.

ജോഷ്വാ ജോര്‍ജ്ജ് –
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍

ഫോമയിലെ മെമ്പര്‍ അസ്സോസിയേഷനുകളില്‍ ഒരു ബാലന്‍സിംഗ് കൊണ്ടുവരണം എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ കൂടുതല്‍ കൂടുതല്‍ മലയാളീ അസോസിയേഷനുകളും പേപ്പര്‍ അസോസിയേഷനുകളും നാള്‍ക്ക് നാള്‍ കൂണ്‍ പോലെ മുളച്ചു വരുന്നത് കൊണ്ട് മറ്റുള്ള റീജിയനുകളെ അവഗണിക്കുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്. എല്ലാ റീജിയനുകള്‍ക്കും തുല്യ പ്രാധന്യം നല്‍കുന്നത് രീതിയില്‍ സോണുകളായി റീജിയനുകളെ തരം തിരിച്ചു, ഓരോ സോണിന് വീതം റോട്ടഷന്‍ സിസ്റ്റം കൊണ്ടുവന്ന് ഫോമാ കണ്‍വെന്‍ഷന്‍ കാലഘട്ടത്തിനനുസൃതമായി മാറി മാറി വരുന്ന രീതിയില്‍ ഭരണഘടനാ ഭേദഗതി നടത്തണം എന്നാണ് എനിക്ക് പറയുവാനുള്ളത്.

എല്ലാ കണ്‍വെന്‍ഷനും വേണ്ടി നോര്‍ത്ത് ഈസ്റ്റ് റീജിയനുകള്‍ അടിപിടി കൂട്ടുമ്പോള്‍, മറ്റുള്ളവര്‍ എന്തിനാണ് ഫോമയില്‍ വരുന്നത് എന്ന് പലപ്പോഴും തോന്നി പോവുന്നു. അതിന് ഒരു മാറ്റം വരുത്തുവാന്‍ ഫോമായിലെ ബന്ധപെട്ടവര്‍ ശ്രമിക്കണം. അതുപോലെ ഓരോ അസോസിയേഷനുകളുടെ ശക്തി അനുസരിച്ചു വേണം ഡെലിഗേറ്റ്‌സിന്‍റെ എണ്ണം നിശ്ചയിക്കുവാന്‍. 50 അംഗങ്ങളുള്ള സംഘടനകള്‍ക്കും 3000 അംഗങ്ങള്‍ ഉള്ള സംഘടനക്കും 7 ഡെലിഗേറ്റ്‌സ് എന്ന രീതി ജനാധിപത്യ സംവിധാനത്തിന് എതിരാണ് എന്ന് കൂടെ കൂട്ടി ചേര്‍ക്കുന്നു. ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ടീം തീര്‍ച്ചയായും ഡാലസ്സിലേക്ക് അടുത്ത കണ്‍വെന്‍ഷന്‍ വരേണ്ടത് അനിവാര്യമാണ്. 2020 ലേക്ക് ഫോമയെ വരവേല്‍ക്കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ അംഗങ്ങള്‍ സര്‍വ്വാത്മനാ തയ്യാറെടുത്ത് കഴിഞ്ഞു. ഏവര്‍ക്കും സ്വാഗതം.

ഷേര്‍ളി ജോണ്‍
ഒക്‌ലഹോമ മലയാളീ അസോസിയേഷന്‍

കഴിഞ്ഞ കാലയളവില്‍ ഫോമയ്ക്ക് ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ഒരു റീജിയനാണ് ഡാലസ് ഉള്‍പ്പെടുന്ന സതേണ്‍ റീജിയന്‍ എന്ന് നിസംശ്ശയം പറയാം. ഫോമ സ്റ്റുഡന്റസ് ഫോറം പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയാവുന്ന ഒന്നാണ് അതില്‍. അവരോടൊപ്പം ചേര്‍ന്ന് നടത്തിയ പ്രൊഫഷണല്‍ സമ്മിറ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പുതു തലമുറയില്‍ പെട്ട 200 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഒരേ മനസ്സോടെ ഒരു കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തയ്യാറായി നില്‍ക്കുന്നത് ഫോമക്ക് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ്. ഇത്രയും അധികം യുവജന പങ്കാളിത്തം മറ്റൊരു സ്ഥലത്തും ഉണ്ടാവില്ല എന്ന് കൂടി എടുത്ത് പറയുവാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു. ന്യൂ യോര്‍ക്ക് റീജിയനില്‍ കൂടുതല്‍ സംഘടനകള്‍ ഉള്ളത് കൊണ്ട് മറ്റൊരു റീജിയനും വേണ്ട പ്രാതിനിധ്യം കൊടുക്കാതെയിരിക്കുന്നത് ഫോമയെ പോലെയുള്ള ഒരു ദേശിയ സംഘടനക്ക് ഒട്ടും ഭൂഷണമല്ല. അമേരിക്കന്‍ ഐക്യനാടുകളിലായി വ്യാപിച്ചുകിടക്കുന്ന എല്ലാ മലയാളികളും ഒത്തൊരുമിച്ച് കൂടി വന്നു പ്രവര്‍ത്തിക്കുമ്പോഴാണ് ഫോമ ഒരു ദേശിയ സംഘടനയായി മാറുന്നത്. ഫോമ ഇലക്ഷന്‍ ഒരു "പവര്‍ ഗെയിം" ആയി മാറരുത്, എല്ലാ മലയാളി സംഘടനകളും ഫോമയില്‍ ആവിശ്യമാണെന്നുള്ള തോന്നല്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. സതേണ്‍ റീജിയന്‍ ഈ തവണ 100ലധികം റെജിസ്‌ട്രേഷനുകളാണ് കൊടുത്തത്. വെറും രണ്ട് റെജിസ്‌ട്രേഷന്‍ കൊടുത്തു എന്ന രീതിയിലുള്ള പത്രവാര്‍ത്ത കൊടുത്ത് ഈ റീജിയനെ പരിഹസിക്കുന്നത് ആശാസ്യമല്ല. ഒക്കലഹോമ മലയാളികള്‍ക്ക് ഫോമയില്‍ പങ്കുചേരാനുള്ള ഒരു അവസരമായിരിക്കും ഡാലസ് കണ്‍വെന്‍ഷന്‍. ഒരു വനിതാ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, ഫോമയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം കൊണ്ടുവരണം എന്നുള്ളതാണ്. വിദ്യാഭ്യാസമുള്ള വനിതകളാണ് ഇന്ന് അമേരിക്കയിലുള്ളത്. പുരുഷകേസരികള്‍ പലപ്പോഴും ഇത് പോലെയുള്ള പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കുന്നില്ല. മൂന്നില്‍ രണ്ട് വനിതാ പ്രാതിനിധ്യം എന്ന് ഫോമയില്‍ ഉണ്ടാവുന്നുവോ അന്ന് ഫോമ കൂടുതല്‍ ജനകീയമാവും. രണ്ടാം തലമുറയില്‍ നിന്നും എക്‌സിക്യൂട്ടീവ് ക്യാന്‍ഡിഡേറ്റ് ആയി വന്ന രേഖ നായരെ പോലെയുള്ളവര്‍ അംഗീകരിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവിശ്യകതയാണ്. ജോലിയും, കുടുംബവും നിലനിര്‍ത്തി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന സ്ത്രീകളെ അംഗീകരിക്കാന്‍ ഫോമ അംഗങ്ങള്‍ തയ്യാറാവണം. അടുത്ത കണ്‍വെന്‍ഷന്‍ ഈ റീജിയന്‍ നടത്തുവാനുള്ള സാഹചര്യം എല്ലാവരും ചേര്‍ന്ന് സാധ്യമാക്കണമേയെന്നു അഭ്യര്‍ഥിച്ചു കൊണ്ട് ഫോമയിലെ ഏവരെയും ഡാലസ്സിലേക്ക് സ്വാഗതം ചെയ്യുന്നു.

ശാമുവല്‍ മത്തായി –
പ്രസിഡന്റ്, ഡാലസ് മലയാളി അസോസിയേഷന്‍

2012 ല്‍ ന്യൂ യോര്‍ക്കില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ മുതല്‍ മൂന്ന് കണ്‍വെന്‍ഷനുകളിലും ഞങ്ങള്‍ കുടുംബമായി പങ്കെടുത്തിട്ടുണ്ട്. ഈ തവണ ടെക്‌സാസ് സംസ്ഥാനത്തില്‍ താമസിക്കുന്ന മുഴുവന്‍ മലയാളികളും വളരെ പ്രതീക്ഷയില്‍ ആണ്, കാരണം, രാജു എന്ന് ഞങ്ങള്‍ സ്‌നേഹപുരസ്സരം വിളിക്കുന്ന ഫിലിപ്പ് ചാമത്തില്‍ ഫോമായുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി വന്നതില്‍ സന്തോഷമുണ്ട്. ഇത്രയും കര്‍മ്മനിരതനായ ഒരു വ്യക്തിയെ നിങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ കാണാന്‍ കഴിയില്ല എന്ന് നിസ്സംശയം പറയാം. തന്റെ വിലപ്പെട്ട സമയവും, പണവും, ആള്‍ബലവും ഫോമ എന്ന സംഘടനക്ക് വേണ്ടി ചിലവഴിക്കുന്ന രാജുവിനെ പോലെയുള്ളവ രാണ് ഈ സംഘടന ഇനി നയിക്കേണ്ടത്. അത്യധികം കഠിന പ്രയത്‌നം ചെയ്താണ് യൂണിവേഴ്‌സിറ്റി ഒരു ടെക്‌സാസ് ഡാലസ് ക്യാമ്പസില്‍ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചത്. ഏകദേശം 200 ഓളം വിദ്യാര്‍ത്ഥികള്‍ എന്തിനും തയ്യാറായി രാജു ചാമത്തിലിന്‍റെ ഒപ്പം അണിനിരന്നിട്ടുണ്ട് എന്ന വസ്തുത ഒരു നിസാര കാര്യമല്ല. ഇതേ മാതൃകയില്‍ മറ്റുള്ള യൂണിവേഴ്‌സിറ്റികളില്‍ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിക്കാന്‍ ഉള്ള ശ്രമത്തിലാണ് രാജു ഇപ്പോള്‍. ഒരു കണ്‍വെന്‍ഷന്‍ വരികയാണങ്കില്‍ 2000 മലയാളി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന് ഉറപ്പ് തരുന്നു. നോര്‍ത്ത് അമേരിക്കയില്‍ തന്നെ ഒതുങ്ങി നില്‍ക്കാതെ ലോക മലയാളികളെ ഉള്‍പ്പെടുത്തി ഒരു ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഇവിടെ നടത്തുവാനുള്ള കഴിവും, പ്രാപ്തിയും ഇന്ന് രാജു ചാമതിലിന് ഉണ്ട്. അത് നടപ്പിലാക്കാനുള്ള ഒരു അവസരം അദ്ദേഹത്തിന് കൊടുക്കണം എനിക്ക് പറയുവാനുള്ളത്. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിനെ, "ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് ട്രൈസ്റ്റേറ്റ്" ആക്കരുതേ എന്നൊരു അപേക്ഷ കൂടിയാണിത്. കുറച്ചു കൂടി വിശാലമായ തലങ്ങളില്‍ ഈ ദേശിയ മലയാളി സംഘടനയെ വളര്‍ത്തണം, അതിനുവേണ്ടി എല്ലാവരും ഞങ്ങളോട് സഹകരിക്കണം എന്ന് കൂടി കൂട്ടി ചേര്‍ക്കുന്നു. ഏവരെയും ചിക്കാഗോയില്‍ വെയ്ച്ചു കാണാം എന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.

ജോസഫ് ബിജു കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡ് വാലി

ഒരു ദേശിയ സംഘടന എന്ന നിലയില്‍ എല്ലാ റീജിയനും തുല്യ പ്രാധാന്യം നല്‍കണം എന്നാണ് എനിക്ക് ആദ്യമായി പറയുവാനുള്ളത്. മറ്റുള്ള ഏതൊരു സംസ്ഥാനത്തേക്കാളും,മറ്റ് ഏതൊരു റീജിയനേക്കാളും സതേണ്‍ റീജിയന്‍ ഒട്ടും പിന്നിലല്ല എന്ന് പറയട്ടെ. പലപ്പോഴും പ്രവര്‍ത്തിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട് പോവുകയാണ് ഈ റീജിയന്‍. മെമ്പര്‍ അസോസിയേഷന്‍ കൂടുതല്‍ ഉണ്ടെന്ന് കരുതി ഇപ്പോഴും നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ കണ്‍വെന്‍ഷന്‍ നടക്കണം എന്ന് പറയുന്നതില്‍ കാര്യമില്ല. ഈ തവണ തീര്‍ച്ചയായും ഡാലസ്സിന് കൊടുക്കണം എന്ന് തന്നെ ആണ്. ന്യൂ യോര്‍ക്കിലോ മറ്റേത് സിറ്റിയിലോ ഉള്ള അതേ സാഹചര്യം ഇപ്പോള്‍ ഡാലസ്സിലുണ്ട്. ന്യൂ യോര്‍ക്കില്‍ നിന്നും 5 മണിക്കൂര്‍ മാറി ഒരു മലമുകളില്‍ കൊണ്ട് പോയി ഒരു കണ്‍വെന്‍ഷന്‍ നടത്തുന്നതിനേക്കാള്‍ 100 തവണ ഗംഭീരമായ ഒരു കണ്‍വെന്‍ഷന്‍ കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. വളരെ ഏറെ യുവാക്കള്‍ ജോലി സംബന്ധമായി കുടിയേറുന്ന ഒരു സംസ്ഥാനമാണ് ടെക്‌സാസ്. പ്രതേകിച്ചും ഞങ്ങള്‍ താമസിക്കുന്ന ഈ മാക്അല്ലന്‍ പട്ടണം യുവാക്കളുടെയും, കൊച്ചു കുട്ടികളുള്ള ഫാമിലിയുടെയും ആണ്. അവരെ എല്ലാവരെയും ഫോമയില്‍ എത്തിക്കുക എന്ന ദൗത്യം ആണ് നമ്മുടെ മുമ്പിലുള്ളത്. അത് സാധ്യമാക്കിയാല്‍ പുതിയ ആശയങ്ങളും, പുതിയ പദ്ധതികളും നമ്മള്‍ക്ക് ഈ സംഘടനയില്‍ കൊണ്ട് വരാന്‍ സാധിക്കും. യുവാക്കള്‍ നടത്തുന്ന ഒരു ഫോമ കണ്‍വെന്‍ഷന്‍ ആയിരിക്കും ഡാലസില്‍ നടക്കുവാന്‍ പോകുന്നത്. അതിന് വേണ്ടി ഫിലിപ്പ് ചാമത്തില്‍ ടീമിനെ ഏവരും സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.

സന്തോഷ് ഐയ്പ്പ് പിയര്‍ലാന്‍ഡ് മലയാളി അസോസിയേഷന്‍

ആദ്യമായി ഫോമ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തില്‍ ആണ് ഞങ്ങള്‍ ഓരോരുത്തരും. യങ് പ്രൊഫെഷണല്‍സ് മാത്രം താമസിക്കുന്ന ഒരു ചെറിയ പ്രദേശമാണ് പേള്‍ലാന്‍ഡ്. ഫോമ കണ്‍വെന്‍ഷന്‍ ഡാലസില്‍ എത്തുകയാണെങ്കില്‍ ഈ അസ്സോസിയേഷന്റ്‌റെ എല്ലാ വിധ സഹായ സഹകരങ്ങള്‍ ഉണ്ടാവും എന്ന് വാക്ക് തരുന്നു. ഫോമ പ്രവര്‍ത്താക്കള്‍ക്ക് ഡാലസ്സിലേക്ക് സ്വാഗതം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code