Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂèഴി (ആര്‍ച്ച്ബിഷപ് എമരിത്തുസ്) ആയിരുന്നു മുഖ്യകാര്‍മ്മികന്‍. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, ഹെര്‍ഷി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡിജോ തോമസ് കോയിക്കര, സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി റവ. ഫാ. സജി മുക്കൂട്ട് എന്നിവര്‍ സഹകാര്‍മ്മികരായി. ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം.

മെയ് 12 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ സമാരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ç നല്‍കി.

കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 18 കുട്ടികള്‍ ദിവ്യകാരുണ്യവും, 5 കുട്ടികള്‍ സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. മതാധ്യാപകരായ കാരളിന്‍ ജോര്‍ജ്, ക്രിസ്റ്റല്‍ തോമസ്, അക്ഷയ് വര്‍ഗീസ്, ജൂലിയറ്റ് ജോണി, മെര്‍ലി ജോസ് പാലത്തിങ്കല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഗ്ലോറിയാ സന്തോഷ്, അലീനാ ഷാജന്‍, ബ്രയാന്‍ ബോസ്, മേരിബെല്‍ വാഴപ്പിള്ളി, ഏഞ്ചല റോയ്, കെയ്റ്റ്‌ലിന്‍ റോജ്, ക്രിസ്റ്റി തങ്കച്ചന്‍, ജെസെല്‍ മത്തായി, ലെവിന്‍ സോണി, മൈക്കിള്‍ പോള്‍, റിഷന്‍ ജോസഫ്, റോസ് മേരി പ്ലാമൂട്ടില്‍, സാവിയോ സെബാസ്റ്റ്യന്‍, സാന്റോ സെബാസ്റ്റ്യന്‍, സാറിയേല്‍ തോമസ്, ടെസ്‌ലിന്‍ ജോസഫ്, ക്ലാര ചാക്കോ, ഏഞ്ചല ചാക്കോ എന്നീ æട്ടികളാé ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ സ്വീകരിച്ചത്.

ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, സി. സി. ഡി. ടീച്ചേഴ്‌സ്, æട്ടികളുടെ മാതാപിതാക്കള്‍, പള്ളിക്കമ്മിറ്റി, മരിയന്‍ മദേഴ്‌സ്, ഭക്തസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ കൂദാശാകര്‍മ്മങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കാരളിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 ല്‍ പരം യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ക്വയര്‍ ദിവ്യബലിമധ്യേ ഗാനങ്ങള്‍ ആലപിച്ചു. പ്രഥമദിവ്യകാêണ്യസ്വീകരണ ത്തോടനുബന്ധിച്ച് വര്‍ണമനോഹരമായ ബുക്‌ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.
ഫോട്ടോ: ജോസ് തോമസ്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code