Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉത്ഘാടനം ചെയ്യും   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയ്ക്കടുത്തുള്ള ഷാംബര്‍ഗ് സിറ്റിയിലെ സ്വാമി വിവേകാനന്ദ നഗര്‍ എന്ന് നാമധേയം നല്‍കിയിരിക്കുന്ന റെനസെന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 6ആമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ഉത്ഘാടനം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വ്വഹിക്കും. ജൂണ്‍ 21ന് കണ്‍വന്‍ഷന്റെ വൈകിട്ട് നടക്കുന്ന സമ്മേളനമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉത്ഘാടനം ചെയ്യുന്നത്. ഫ്‌ലോറിഡയില്‍ നിന്നുള്ള ജോസ്മാന്‍ കരേടന്റെ നേതൃത്വത്തില്‍ 101 പേരുടെ ചെണ്ട മേളത്തോടും, ചിക്കാഗോയില്‍ നിന്നുള്ള റോസ് വടകരയുടെ നേതൃത്വത്തില്‍ 301 പെണ്‍കൊടികളുടെ തിരുവാതിര യോടും കൂടിയാണ് കോട്ടയംകാരുടെ സ്വന്തം ആല്‍ഫിയെ ഫോമാ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നത്.
ലോക മലയാളികള്‍ക്ക് അഭിമാനമായ അല്‍ഫോന്‍സ് കണ്ണന്താനം ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനാവുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറല്‍ സെക്രട്ടറി ജിബി തോമസും ട്രഷറാര്‍ ജോസി കുരിശിങ്കലും പറഞ്ഞു.
കേരളത്തിലെ കോട്ടയം ജില്ലയിലെ മണിമലഗ്രാമത്തില്‍ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ഓഗസ്റ്റ് 8ന് ജനിച്ചത്. മലയാളം മീഡിയം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാധമിക സ്കൂള്‍ വിദ്യാഭ്യാസം. കേവലം 42% മാര്‍ക്ക് കിട്ടിയാണ് പത്താം തരം വിജയിച്ച കണ്ണന്താനം, സാമ്പത്തിക ശാസ്ത്രത്തില്‍ബിരുദാനന്തര ബിരുദം നേടി. 1979ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.

ദേവികുളം സബ്കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച കണ്ണന്താനം, മില്‍മയുടെ മാനേജിങ്ങ് ഡയറക്ടര്‍, കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്‌മെന്‍റ് അതോറിറ്റി കമ്മീഷണര്‍, കേരളാ സ്‌റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1994ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നല്‍കി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്‍റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുക്കുകയുണ്ടായി. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബര്‍ 3, 2017 നു സ്ഥാനം ഏറ്റെടുത്തു. കള്‍ച്ചര്‍ & ഐ.ടി. വകുപ്പും, ടൂറിസവുമാണ് അദ്ദേഹത്തിന് ചുമതലയുള്ള വകുപ്പ്.

അമേരിക്കന്‍ മലയാളി ദേശീയ സംഘടനകളുടെ ചരിത്രത്തില്‍ ഒരു പ്രമുഖ സ്ഥാനം പിടിക്കാന്‍ ഉതകുന്ന രീതിയിലുള്ള കണ്‍വന്‍ഷനാണ് ചിക്കാഗോയില്‍ അരങ്ങേറാന്‍ പോകുന്നത്. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറില്‍ പരം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക
www.fomaa.net ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code