Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഷൈജു പി. ജോണച്ചന് യാത്രയയപ്പ് നല്‍കി   - പി.പി. ചെറിയാന്‍

Picture

മസ്കിറ്റ് (ഡാലസ്): സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് (ഡാലസ്) ഇടവക വികാരി റവ. ഷൈജു പി. ജോണ്‍ അച്ചനും കുടുംബത്തിനും ഇടവക ജനങ്ങള്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 22 ഞായറാഴ്ച മസ്കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുള്ള സെന്റ് പോള്‍സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന യാത്രയയ്പ്പ് സമ്മേളനത്തില്‍ ഇടവക വൈസ് പ്രസിഡന്റ് ബാബു പി. സൈമണ്‍ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ലെ ലീഡര്‍ ആശിഷ് മാത്യു പ്രാരംഭ പ്രാര്‍ഥന നടത്തി.

കഴിഞ്ഞ മൂന്നു വര്‍ഷം ഇടവകയുടെ ആത്മീകവും ഭൗതീകവുമായ വളര്‍ച്ചയില്‍ ഷൈജു അച്ചന്‍ വഹിച്ച പങ്ക് നിസ്തൂലമായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇടവകയിലെ അംഗീകൃത സംഘടനകളുടെ പ്രതിനിധികള്‍ ആശംസാ പ്രസംഗം നടത്തി.

ഇടവക ജനങ്ങള്‍ നല്‍കിയ എല്ലാ സഹകരണത്തിനും അച്ചന്‍ മറുപടി പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യമാണെന്നും അച്ചന്‍ പറഞ്ഞു. ഷൈജു അച്ചന്‍ ഗ്രേയ്‌സി കൊച്ചമ്മ, ഐറിന്‍, ഐവാന്‍ എന്നിവരുടെ സേവനങ്ങള്‍ ഇടവക ജനങ്ങള്‍ എന്നും സ്മരിക്കുമെന്ന് ഇടവകയുടേതായ ഉപഹാരം നല്‍കികൊണ്ട് ട്രസ്റ്റി തോമസ് ജോര്‍ജ് (തമ്പി) രാജു ചാക്കോ എന്നിവര്‍ പറഞ്ഞു. ഇടവക സെക്രട്ടറി തോമസ് ഫിലിപ്പ് (സണ്ണി) നന്ദി പറഞ്ഞു. മലയാളം ലൊ ലീഡര്‍ ഫില്‍ മാത്യുവിന്റെ പ്രാര്‍ഥനക്കും ഉച്ചഭക്ഷണത്തിനുംശേഷം സമ്മേളനം സമാപിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code