മെക്സിക്കോസിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയിലെ ജലിസ്കോയില്‍ കത്തോലിക്കാ വൈദികന് വെടിയേറ്റു മരിച്ചു . ഗ്വാദലഹാറ അതിരൂപതയിലെ വൈദികനായ ഹുവാന്‍ മിഗ്വല്‍ ഗാര്സ്യയാണു (33) മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികളെ കുന്പസാരിപ്പിക്കുന്നതിനിടെയാണ് വൈദികന് ആക്രമിക്കപ്പെട്ടതെന്ന് മെക്സിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറ!ഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ഗാര്‍സ്യ. ബുധനാഴ്ച മെക്സിക്കോസിറ്റി പ്രാന്തത്തില്‍ ഇസ്കാലി രൂപതയിലെ ഫാ. റൂബന്‍ അല്ക്കാന്ത്ര കൊല്ലപ്പെട്ടു. വിശുദ്ധ കുര്‍ബാന തുടങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് ഫാ. അല്ക്കാന്ത്രയ്ക്കു നേരെ ആക്രമണം നടന്നത്.
രണ്ടു സംഭവങ്ങളുംതമ്മില് ബന്ധമുണ്ടായിരിക്കാമെന്നും അധികാരികള്‍ എത്രയും വേഗം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മെക്സിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സംസ്കാരം കെട്ടിപ്പടുക്കണമെന്ന് ഗ്വാദലജറ ആര്‍ച്ച്ബിഷപ് കാര്‍ഡിനല്‍ ഹൊസെ ഫ്രാന്‍സിസ് റോബ്ളസ് ഒര്‍ട്ടേഗ ആഹ്വാനം ചെയ്തു.
വൈദികര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കു കുപ്രസിദ്ധി നേടിയ മെക്സിക്കോയില്‍ 2012നുശേഷം 23 വൈദികരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം നാലു വൈദികര്‍ കൊല്ലപ്പെട്ടു.
Comments