Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ അന്തരിച്ചു

Picture

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം 24ന ചൊവ്വാഴ്ച രാവിലെ 11ന് പൗഡിക്കോണം ബൈബിള്‍ കോളജിന് സമീപമുള്ള 'ദേവിപ്രഭ' വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡല്‍ഹിയിലുള്ള അമ്മയും സഹോദരനും എത്തിയ ശേഷമായിരിക്കും സംസ്‌കാരം.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കേയാണ് മരണം. ശ്രീകലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. ആര്‍ക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റമായിരുന്നു അവരുടെ പ്രത്യേകത എന്നു സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. കെ യു ഡബ്ല്യജെയില്‍ പുരുഷന്മാരോടൊപ്പം നിന്നു മത്സരിച്ചു വിജയിച്ച മൂന്നു സ്ത്രീകളില്‍ ഒരാളായിരുന്നു ശ്രീകല. വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഇവര്‍ നടത്തിയ ഇടപെടലുകളും പ്രര്‍വത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code