Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശേഷണങ്ങള്‍ (കവിത: സുദര്‍ശനകുമാര്‍ വടശേരിക്കര)

Picture

കഷ്ടം!
മലയാളത്തിന്, കേരളത്തിന്,
കോങ്കണ്ണാണെന്നു തോന്നുന്നു.
നോട്ടം വടക്കോട്ടുതന്നെ!

സൂര്യനില്‍ ഹൈഡ്രേജന്‍ കത്തുന്നതും
ചൊവ്വയിലെ അഗാധഗര്‍ത്തങ്ങളും
ചന്ദ്രനിലെ കളങ്കത്തിന്റെ പാടുമൊക്കെ
അവനു സുവ്യക്തമായിരിക്കുമ്പോഴും
ചുറ്റും നടക്കുന്നതൊന്നും കാണാന്‍ പറ്റുന്നില്ല
ദീര്ഘദൃഷ്ടിയുടെ അപാരതയിലാണിന്നവന്‍!

വിശന്നുവലഞ്ഞപ്പോള്‍
ഒരുനേരത്തെ അന്നം മോഷ്ടിച്ചവനെ
കരുണയില്ലാതെ തല്ലിക്കൊല്ലുന്നവന്‍!
നിരപരാധിയും നിരായുധനുമായവനെ
പോലീസ് സ്‌റ്റേഷനില്‍ തൊഴിച്ചുകൊല്ലുന്നവന്‍
മതം നോക്കി മാത്രം പ്രതികരിക്കുന്നവന്‍
ഭീകരന്‍മ്മാര്‍ക്ക് കൂട്ടികൊടുക്കുന്നവന്‍
ആബാലവൃദ്ധങ്ങളെ പീഡിപ്പിക്കുന്നവന്‍
അക്ഷരമോതിയവര്‍ക്കു ഇരിക്കപ്പിണ്ഡം വെക്കുന്നവന്‍
അമ്മയെ കിട്ടിയാലും ചുട്ടു തിന്നുന്നവന്‍
ഹര്‍ത്താലുകള്‍ ആഘോഷമാക്കിയവന്‍
ആശയവിരുദ്ധരെ വെട്ടിക്കൊല്ലുന്നവന്‍
എന്തിനുമേതിനും ന്യായീകരണം കണ്ടെത്തുന്നവന്‍
ഒരുനേരത്തെ അന്നത്തിനു
സ്വന്തമായൊന്നുമില്ലാത്തവന്‍
എങ്കിലുമെന്നും കോണകം പുരപ്പുറത്തു
ഉണക്കാനിടുന്നവന്‍

സ്വന്തം നാട്ടിലൊന്നും ചെയ്യാത്തവന്‍
പരനാട്ടിലെന്തും ചെയ്യുന്നവന്‍
നാടാകെ ചെകുത്താന്‍ നിരങ്ങുമ്പോഴും
ദൈവത്തിന്റെ സ്വന്തം നാടെന്നു മേനിപറയുന്നവന്‍
അതുകേട്ടു വ്യാമോഹിച്ചു
നാടുകാണാനെത്തുന്ന വിദേശികളെ
പീഡിപ്പിച്ചു കൊന്ന്
തല ഛേദിച്ചു കാട്ടില്‍ തള്ളുന്നവന്‍
ചുറ്റും നടക്കുന്നതൊന്നും കാണാത്ത
സാംസ്കാരികന്മ്മാരെ
പൂരത്തിനെഴുന്നെള്ളിക്കുന്നവന്‍
രാഷ്ട്രീയ തിമിരം ബാധിച്ചവന്‍
മതവെറിയുടെ കോമരം കെട്ടുന്നവന്‍
പറയുവാനാണെങ്കില്‍ ഇനിയുമിനിയും

ഇതെല്ലം കൊണ്ട് നാണംകെട്ട ഞാന്‍
കേരളീയന്‍..!!! മലയാളി.. !!!
എനിക്ക് ചാര്‍ത്തുന്ന വിശേഷണങ്ങള്‍ !!!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code