Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി   - ഷാജി എണ്ണശേരില്‍

Picture

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യു.എം.സി) ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ഏപ്രില്‍ 14-ന് ശനിയാഴ്ച ക്യൂന്‍സിലെ ഫ്‌ളോറല്‍പാര്‍ക്ക് ടൈസന്‍ സെന്ററില്‍ വച്ചു നടത്തിയതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി എണ്ണശേരില്‍ അറിയിച്ചു. റവ. സഖറിയ തോമസ് ഈസ്റ്റര്‍ സന്ദേശവും, പാര്‍ത്ഥസാരഥി പിള്ള വിഷു സന്ദേശവും നല്‍കി. ഈ പരിപാടിയില്‍ എം.സിയായി പ്രവര്‍ത്തിച്ചത് ആഷയും ജോയ് പനങ്ങാട്ടും ആയിരുന്നു.

ജെയിന്‍ ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോടുകൂടി മീറ്റിംഗ് ആരംഭിക്കുകയും മേരിക്കുട്ടി മൈക്കിളിന്റെ ഗാനാലാപനത്തോടുകൂടി, കലാപരിപാടികളും നൃത്ത-നാദ-താള-ലയങ്ങളുടെ ഒരു ദൃശ്യാവിഷ്കാരമാണ് കാഴ്ചവെച്ചത്.

കോശി ഉമ്മന്‍ അധ്യക്ഷപ്രസംഗവും ചാക്കോ കോയിക്കലേത്ത് ആശംസാ പ്രസംഗവും നടത്തി. പോള്‍ ചുള്ളിയില്‍ ഭദ്രദീപം കൊളുത്തി, ചാക്കോ കോയിക്കലേത്തും മറ്റു അനേകം വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ വിഷു/ഈസ്റ്റര്‍ സദ്യയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code