Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിഷന്‍സ് ഇന്ത്യ പതിനഞ്ചാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍   - പി.പി. ചെറിയാന്‍

Picture

ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ 15ാം വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 11 മുതല്‍ 13 വരെ വൈകിട്ട് 6.30 മുതല്‍ 9 വരെ മര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഡാലസ് വികാരി ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍ നിര്‍വ്വഹിക്കും.മേയ് 7 ന് വൈകിട്ട് 6.30 മുതല്‍ 8.30 വരേയും, 8, 9 തീയതികളില്‍ രാവിലെ 9.30 മുതല്‍ 11.30 വരേയും ബൈബിള്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഫാ. ഫിലിപ്പ്, പി. വി. ജോണ്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ഡോ. ചെറിയാന്‍ സാമുവേല്‍, സമണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :റവ. ഡോ. പി. പി. ഫിലിപ്പ് : 972 416 2957പി. വി. ജോണ്‍ : 214 642 9108

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code