Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍നിന്നു കാണാതായ സംഭവത്തില്‍ ദുരൂഹതയേറി

Picture

തിരുവനന്തപുരം : പൂര്‍ണഗര്‍ഭിണിയായ യുവതിയെ എസ്എടി ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ശേഷം കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന (22) യെയാണു കാണാതായത്.

ചൊവ്വാഴ്ച 10.30 നാണു ഭര്‍ത്താവ് കൊല്ലം കടയ്ക്കല്‍ കൊല്ലായില്‍ മുനിയിരുന്നകാല തടത്തുവിള വീട്ടില്‍ അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം ഷംന ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലെ സംവിധാനം അനുസരിച്ചു യുവതിയെ മാത്രമേ അകത്തേക്കു കടത്തിവിട്ടുള്ളൂ. ഒപിയില്‍ നിന്ന് ഒരു മണിക്കൂറിനു ശേഷം പുറത്തുവന്ന യുവതി ഡോക്ടറെ കണ്ടിട്ടു വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു പോയി. ഒന്നരമണിക്കൂറായിട്ടും തിരികെ വരാതിരുന്നപ്പോള്‍ ബന്ധുക്കള്‍ സുരക്ഷാ ജീവനക്കാരെ സമീപിച്ചു. തുടര്‍ന്ന് ആശുപത്രിയിലാകെ അന്വേഷിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല.

പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു മൊബൈല്‍ ഓഫ് ആയി. ഇന്നലെ ആറിനു ഫോണ്‍ വീണ്ടും ഓണ്‍ ആയപ്പോള്‍ പൊലീസും ബന്ധുക്കളും വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. പരിധിക്കു പുറത്താണെന്ന സന്ദേശം തമിഴിലാണു ലഭിച്ചത്. തുടര്‍ന്നു ഫോണ്‍ ഓഫ് ആയി. വീണ്ടും വിളിച്ചപ്പോഴും തമിഴിലുള്ള മറുപടി മാത്രം. എന്നാല്‍ രാത്രിയോടെ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ചെന്നൈക്കടുത്ത് വെല്ലൂരില്‍ കണ്ടെത്തിയതായും ഇന്ന് അന്വേഷണസംഘം അങ്ങോട്ട് പൊകുമെന്നും പൊലീസ് അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code