Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. മോന്‍സി വര്‍ഗീസ് കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ്   - ജയ്‌സണ്‍ മാത്യു

Picture

ടൊറോന്റോ : കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്. മാത്യൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. മോന്‍സി വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ തോമസ് ( സീറോമലബാര്‍ കാത്തലിക് ) സെക്രട്ടറിയായി തുടരും. മാറ്റ് മാത്യൂസ് (സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ) ആയിരിക്കും പുതിയ ട്രഷറാര്‍ .
സന്തോഷ് സാക്ക് കോശി (സി എസ് ഐ ചര്‍ച്ച് ), ജോസഫ് പുന്നശ്ശേരില്‍ (സെന്റ്. പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ), എന്നിവര്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ മാരായും തെരഞ്ഞെടുക്കപ്പെട്ടു.

ടൊറോന്റോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
റവ.ബ്ലെസ്സന്‍ വര്‍ഗീസ് ,ഫാ.ജേക്കബ് എടക്കളത്തൂര്‍ , അലക്‌സ് അലക്‌സാണ്ടര്‍ , സുജിത്ത് അബ്രാഹം, കോശി ഉമ്മന്‍ , ബിബിന്‍ പണിക്കര്‍, ബിനോയി വര്‍ഗീസ് , തോമസ് ഫിലിപ്പ് , എന്നിവരടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
മാത്യു കുതിരവട്ടം , ടൈറ്റസ് വൈദ്യന്‍ എന്നിവരാണ് ഓഡിറ്റര്‍മാര്‍.,
സോണി തോമസ് വീണ്ടും വെബ് മാസ്റ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. റവ.ബ്ലെസ്സന്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ ജോസഫ് പുന്നശ്ശേരില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

റവ. ദാനിയേല്‍ പുല്ലേലില്‍ സ്വാഗതവും ജോസഫ് പുന്നശ്ശേരില്‍ കൃതജ്ഞതയും പറഞ്ഞു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code