Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍സി തോമസ് ഹൂസ്റ്റണില്‍ (39) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച

Picture

ഹൂസ്റ്റണ്‍: വെണ്ണിക്കുളം കച്ചിറക്കല്‍ കുടുക്കപതാലില്‍ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകന്‍ ജോണ്‍സി തോമസ് (39 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണിലെ ബെന്‍ ടാബ് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയില്‍ വീട്ടില്‍ സ്വപ്ന ജോണ്‍സി ( നേഴ്‌സ്, എം.ഡി.ആന്‍ഡേഴ്‌സണ്‍ ഹോസ്പിറ്റല്‍) യാണ് പരേതന്റെ ഭാര്യ.

മക്കള്‍: എമില്‍ , എലിജ, എസ്രാ.

പൊതുദര്‍ശനം: ഏപ്രില്‍ 22 നു ഞായറാഴ്ച വൈകുന്നേരം 6:00 മുതല്‍ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് (13218, Player St, Houston, TX 77045)

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപെടുന്നതും തുടര്‍ന്ന് സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ വച്ച് ( 1310, N. Main tSreet, Pearland, Texas 77581) നടത്തപെടുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാക്കോ നെല്ലിക്കല്‍ 713 667 1459, ജോണ്‍ കുരുവിള 281 416 1706

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code