Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: ഇന്‍ഫാം

Picture

കോട്ടയം: പശ്ചിമഘട്ട ജനജീവിത്തിന് നാളുകളായി വെല്ലുവിളിയുയര്‍ത്തുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വവും കേന്ദ്രസര്‍ക്കാരും നയം വ്യക്തമാക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലൂടനീളം കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റബര്‍ ഉള്‍പ്പെടെ മരങ്ങള്‍ വളരുന്ന കൃഷിയിടങ്ങള്‍ സംസ്ഥാനത്തെ വനവിസ്തീര്‍ണ്ണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം കാലങ്ങളായി ഉന്നയിച്ചിരിക്കുന്നത് ഇപ്പോള്‍ കേന്ദ്രമന്ത്രിയും ചൂണ്ടിക്കാട്ടുന്നതില്‍ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി കേരളത്തിലെ വനഭൂമിയിലേയ്ക്ക് കര്‍ഷകരുടെ കുടിയേറ്റമില്ല. ഇപ്പോള്‍ വനംവകുപ്പാണ് വനവിസ്തൃതി കൂട്ടാന്‍ തലമുറകളായി കൃഷിചെയ്യുന്ന കര്‍ഷകരുടെ ഭൂമി കൈയ്യേറി ജണ്ടയിടുന്നത്.

പശ്ചിമഘട്ട പരിസ്ഥിതിലോലം സംബന്ധിച്ച് 2017 മെയ് 3ന് മുഖ്യമന്ത്രി കേന്ദ്ര വനം മന്ത്രിക്കു സമര്‍പ്പിച്ച കത്തിലും പിശകുകളുണ്ട്. 119 വില്ലേജുകളിലെ 9107.6 ചതുരശ്രകിലോമീറ്റര്‍ വനഭൂമി മാത്രമേ ഇഎസ്എയില്‍ പെടുത്താവൂ എന്ന് കത്തില്‍ പറയുന്നു. സംസ്ഥാന വനംവകുപ്പ് 2009ല്‍ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്തെ ആകെ റിസര്‍വ് വനത്തിന്റെ വിസ്തീര്‍ണ്ണമാണ് 9107.20 ചതുരശ്രകിലോമീറ്റര്‍. ഈ റിസര്‍വ് വനങ്ങളെല്ലാം നിര്‍ദിഷ്ട പരിസ്ഥിതി ലോലപ്രദേശങ്ങളില്‍പെടുന്നില്ല. അതിനാല്‍തന്നെ 119 വില്ലേജുകളില്‍ വരുന്ന റിസര്‍വ് വനത്തിന്റെ വിസ്തൃതി ഇതിലും വളരെ കുറവാണ്. 2016ല്‍ കേരളത്തിന്റെ വനവിസ്തൃതി വനവകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 9176.30 ചതുരശ്രകിലോമീറ്ററായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ഈ വര്‍ദ്ധനവ് കര്‍ഷകഭൂമി കൈയേറിയതാണ്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2017ലെ വനം റിപ്പോര്‍ട്ടില്‍ കേരളത്തിലെ വനവിസ്തൃതി 2015-2017 വരെയുള്ള രണ്ടുവര്‍ഷത്തിനുള്ളില്‍ 1043 ചതുരശ്രകിലോമീറ്റര്‍ വര്‍ദ്ധിച്ചത് ദുരൂഹതയുളവാക്കുന്നു. 20011 ഓഗസ്റ്റ് 31ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ലോകപൈതൃകസമിതിക്ക് കൈമാറിയാണ് 2012 ജൂലൈയില്‍ പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി ലഭിച്ചത്. ലോകപൈതൃകസമിതിയുടെ നിബന്ധനകളില്‍ പൊളിച്ചെഴുത്തു നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോയെന്നും വ്യക്തമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code