Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാഫാ ഫിലിം അവാര്‍ഡ് നിശയും,കലാമേളയും ജൂലൈ 2 നു ടൊറന്റോയില്‍   - ജയ് പിള്ള

Picture

ടൊറന്റോ: നാഫാ ഫിലിം അവാര്‍ഡ് നിശയ്ക്കും,കലാ മാമാങ്കത്തിനും ടോറന്റോവില്‍ വേദി ഒരുങ്ങുന്നു.ജൂലായ് 02 തിങ്കളാഴ്ച വൈകിട്ട് 5 മണിയ്ക്ക് ആയിരിയ്ക്കും മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണ ശബളമായ ചടങ്ങ്.

കഴിഞ്ഞ 8 വര്‍ഷമായി വിവിധ കലാമേളകള്‍ ടോറന്റോവില്‍ ജനങ്ങള്‍ക്ക് സമ്മാനിച്ച മാളു എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് (MEG) ആണ് നാഫ അവാര്‍ഡ് നിശയ്ക്കും,കലാ മേളയ്ക്കും വേദി ഒരുക്കുന്നത്.ടോറന്റോവിലെ യൂണിവേഴ്‌സല്‍ ഇവന്റ്‌റ് സ്‌പേസില്‍ നടക്കുന്ന കലാ മാമാങ്കത്തില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും അന്‍പതില്‍ പരം സിനിമാ താരങ്ങള്‍ പങ്കെടുക്കും.

വോട്ടെടുപ്പിലൂടെ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ദുല്‍ക്കര്‍ സല്‍മാന്‍,ഫഹദ് ഫാസില്‍, ടൊവിനോ തോമസ്,കുഞ്ചാക്കോ ബോബന്‍,ബാലചന്ദ്രമേനോന്‍,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യര്‍, പാര്‍വ്വതി ,സുരഭി,ഐശ്വര്യ ലക്ഷ്മി,വിജയ് യേശുദാസ്,സിത്താര,ഗോപി സുന്ദര്‍,സൗബിന്‍ ഷാഹിര്‍,അലന്‍സിയര്‍,ഹരീഷ് കണാരന്‍,ചെമ്പന്‍ വിനോദ്,നീരജ് മാധവ് , ജോജോ എന്നിവരുള്‍പ്പെടുന്ന 50 ല്‍ പരം കലാ കാരന്മാര്‍ അണി നിരക്കുന്ന നാഫാ അവാര്‍ഡ് നിശ ടോറന്റോവിനെ പുളകമണിയിക്കും.

സ്റ്റീഫന്‍ ദേവസ്സി,കാര്‍ത്തിക്,വിജയ് യേശുദാസ്,എന്നിവര്‍ നയിക്കുന്ന ഗാനമേളയും,അനുശ്രീ,നീരജ് മാധവ് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടി,രമേഷ് പിഷാരടി,സിറാജ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിരിയുടെ പൂരം കൂടി ആകുമ്പോള്‍ കലാ മാമാങ്കം ടോറന്റോവില്‍ ചരിത്രം കുറിയ്ക്കും.

നാഫ അവാര്‍ഡ് നിശയുടെയും കലാ മാമാങ്കത്തിന്റെയും കിക്ക് ഓഫ് കര്‍മ്മം ഏപ്രില്‍ 15 നു വൈകിട്ട് 6 മണിയ്ക്ക് സ്കാര്‍ബറോവീലുള്ള എസ്‌റ്റേറ്റ് ബാന്‍കറ്റ് ഹാളില്‍ വച്ച് നടത്തപ്പെട്ടു.ചടങ്ങില്‍ പ്രമുഖ സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

മാളു എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് (MEG) ചെയര്‍മാന്‍ ബിജു കട്ടത്തറ അവാര്‍ഡ് നിശയുടെ ഔദ്യോഗിക പ്രഗ്യാപനം നിര്‍വഹിച്ചു. ജോണ്‍ പി ജോണ്‍ (ഫൊക്കാന മുന്‍ പ്രസിഡന്റ്),ടോമി കോക്കാടന്‍ (പ്രസിഡന്റ് ടൊറന്റോ മലയാളി സമാജം),റെജി സുരേന്ദ്രന്‍ (മിസ്സിസ്സാഗ കേരള അസോസിയേഷന്‍),ഷാനി ചാലിശ്ശേരി ,സൈന്‍ എബ്രഹാം (ദുര്‍ഹം മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്),ജയശങ്കര്‍ പിള്ള (ഇന്ത്യ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റര്‍ പ്രസിഡന്റ്),സേതു വിദ്യാസാഗര്‍ (ഏഷ്യന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്),മനോജ് കരാത്ത (റീമാക്സ്സ് പെര്‍ഫോമന്‍സ് റിയല്‍റ്റി) , പ്രമുഖ ബിസ്സിനസ്സ് മാഗ്‌നറ്റ് ആയ ഫിറോസ് ,ഡോക്ടര്‍ ഷക്കീല ദമ്പതികള്‍, ആന്റൂ വാളൂക്കാരന്‍ (കൈരളി സ്‌പോര്‍ട്‌സ് ക്ലബ്) എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

കാതോട് കാതോരം ഔസേപ്പച്ചന്‍ ഷോ,അമേരിക്കന്‍ ത്രില്ലെര്‍ എക്സ്സ്പ്രസ്സ്,ഭാരത് സുരേഷ് ഗോപിയുടെ അമേരിക്കന്‍ ഡ്രീംസ്,മോളിവുഡ് ജോളിവുഡ്,ഫൊക്കാന ഫിലിം അവാര്‍ഡ് എന്നീ പ്രമുഖ ഷോകള്‍ ഉള്‍പ്പെടെ നിരവധി ഷോകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ങഋഏ സംഘടിപ്പിക്കുന്ന നാഫ താരനിശയുടെ വിജയത്തിനായി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവിധ സഹായവും സഹകരണവും പ്രഗ്യാപിച്ചു .

കനേഡിയന്‍ മലയാളി അസോസിയേഷന്‍,മിസ്സിസോഗ കേരള അസോസിയേഷന്‍ ,ടൊറോന്റോ മലയാളി സമാജം,ഡൌണ്‍ ടൌണ്‍ മലയാളി സമാജം,ദുര്‍ഹം മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്,എന്നിവ കൂടാതെ വിവിധ ദേവാലങ്ങളും,സാംസ്കാരിക സംഘടനകളും അവാര്‍ഡ് നിശയുടെ വിജയത്തിനായി സഹായ സഹരണങ്ങള്‍ വാഗ്ദാനം ചെയ്തു .
കഴിഞ്ഞ മൂന്നു വര്‍ഷമായി ഫ്രീഡിയ ഗ്രൂപ്പ് അമേരിക്കയില്‍ നടത്തിവരുന്ന താര നിശ ഈ വര്‍ഷം ടോറോന്റോവില്‍ കൂടി കെങ്കേമം ആക്കുന്നതിനുള്ള ഉത്തരവാദിത്വീ ആണ് ങഋഏ ഏറ്റെടുത്തിരിയ്ക്കുന്നത്.

പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട് ന്റെ നേതൃത്വത്തില്‍ 2700 ഓളം കാണികള്‍ക്കു ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള നാഫ അവാര്‍ഡ് നിശയുടെയും,കലാമേളയുടെയും മെഗാ സ്‌പോണ്‍സര്‍ ആയ മനോജ് കരാത്ത യ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി ജോണ്‍ പി ജോണ്‍ പ്രവേശന ടിക്കറ്റിന്റെ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും :www.maluentertainmentgroup.com ;email: maluentertainmentgroup@gmail.com Tel :647 717 8578,Coconut Groove Foods : 289-521-9100 ;CMA: Antony Thomas: 647 996 2738;MKA : Reji Surendran: 416 833 9373 ;DTMS : GIGI Jacob: 64 7686 3593;Rinto Mathew:647 970 8547 Royal Kerala Foods: 416 285-6655;DUMAS :James Kolenchery: 905 995 5904 ;Student Tickets: Jithin: 647 551 6919, Akhil: 647 786 3381;Tony Pulickal 647 534 8573



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code