ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലും കനത്ത ഹിമപാതം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നു ന്യൂയോര്‍ക്കിലെ എല്ലാ പബ്ലിക് സ്കൂളുകള്‍ക്കും മേയര്‍ ബില്‍ ഡി. ബ്ളാസിയ മെയ് 21-നു ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
ഒരടിയില്‍ കൂടുതല്‍ ഹിമപാതം ഉണ്ടാകുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. കനത്ത മഞ്ഞ് പെയ്യുന്നതിനിടയില്‍ യാത്ര ചെയ്യുന്നത് അപകടകരമാകുമെന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നു മേയര്‍ പറഞ്ഞു.
ഏതു കാലാവസ്ഥയേയും നേരിടാന്‍ സിറ്റി സുസ്സജ്ജമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്സി, ഫിലാഡല്‍ഫിയ തുടങ്ങിയ വിമാനത്താവളങ്ങളില്‍ സര്‍വീസ് ക്യാന്സലേഷന് ആരംഭിച്ചതായി അധികൃതര്‍ അറയിച്ചു. ന്യൂജേഴ്സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫിയും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments