Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്

Picture

ചെങ്ങന്നൂര്‍: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ അറിയിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ചെങ്ങന്നൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട് ശോഭന ജോര്‍ജ്. 2006 ല്‍ ശോഭന ജോര്‍ജിന് പകരം കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സീറ്റ് നല്‍കിയത് പി.സി വിഷ്ണുനാഥിനായിരുന്നു.

2016 ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതെ വന്നതോടെ അവര്‍ വിമതയായി മത്സരിച്ചു. അതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടു. വിമതയായി മത്സരിച്ച ശോഭനയ്ക്ക് കഴിഞ്ഞ തവണ 3966 വോട്ടാണ് ലഭിച്ചത്. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തതില്‍ ശോഭനയുടെ സ്ഥാനാര്‍ഥിത്വവും ഒരു ഘടകമായി.

കെ.കെ രാമചന്ദ്രന്‍നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിപിഎം സ്ഥാനാര്‍ഥിയായി സജി ചെറിയാന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച ശേഷം ശോഭന ജോര്‍ജിന്റെ വീട്ടിലെത്തി സജി ചെറിയാനും കോടിയേരിയും ചര്‍ച്ചനടത്തി. ഈ കൂടിക്കാഴ്ചയില്‍ ഇടതുപക്ഷത്തേക്ക് ശോഭന ജോര്‍ജിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code