Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വി :യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു   - തോമസ് പാലച്ചേരില്‍

Picture

ന്യൂയോര്‍ക്ക്: വി :യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ് ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ ദേവാലയത്തില്‍ (670 യോങ്കേഴ്‌സ് അവന്യൂ യോങ്കേഴ്‌സ് ന്യൂയോര്‍ക് )മാര്‍ച്ച് 18 ഞായറാഴ്ച കുടുംബനാഥന്മാരുടെ പ്രേത്യക മദ്ധ്യ സ്ഥനായ വി :യൗസേപിതാവിന്റെ തിരുന്നാള്‍ കൊണ്ടാടുകയാണ് അന്നേദിവസം വൈകിട്ട് 4 .30 പിഎം ന് ലദിഞോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും .

റവ . ഫാ .ബോബന്‍ വട്ടംപുറത്തു (വികാരി ക്‌നാനായ കാത്തലിക് ചര്‍ച്ച ഡിട്രോയിറ്റ് )മുഖ്യ കാര്‍മികത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബാന ഉണ്ടായിരിക്കും . തിരുന്നാള്‍ സന്ദേശം നല്കുന്നത് ഫാ .ജോര്‍ജ് വെള്ളിയാംതടത്തില്‍ (സെന്റ് .പോള്‍സ് ചര്‍ച്ച യോങ്കേഴ്‌സ് ) ആയിരിക്കും .വി .കുര്‍ബാനയുടെ ആശിര്‍വാദം ഫോറാന വികാരി ഫാ .ജോസ് തറക്കല്‍ നിര്‍വ്വഹിക്കും . സ്‌നേഹവിരുന്നോടെ തിരുന്നാള്‍ കര്‍മങ്ങള്‍ സമാപിക്കും 44 പ്രസുദേന്തിമാര്‍ ചേര്‍ന്ന് നടത്തുന്ന തിരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും ക്ഷണിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്കു മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് മാത്യു ആദോപ്പിള്ളില്‍ 914 673 6956 ട്രസ്റ്റീ മാരായ എബ്രഹാം പുളിയലകുന്നേല്‍ 914 310 0498. റെജി ഉഴുങ്ങാലില്‍ 914 623 2548.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code