Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കില്‍ പ്രീമാര്യേജ് കോഴ്‌സ് ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍   - ഷോളി കുമ്പിളുവേലി.

Picture

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ 'കപ്പിള്‍സ് മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍, വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്കായി പ്രീ മാര്യേജ്(ജൃലഇഅചഅ) കോഴ്‌സ് ഏപ്രില്‍ 13, 14, 15(വെള്ളി, ശനി, ഞായര്‍) തീയതികളില്‍, ഓസ്റ്റിങ്ങിലുള്ള മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്നു.

സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ട് നടത്തുന്ന ഈ കോഴ്‌സിന്, ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരി നേതൃത്വം നല്‍കുന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള വൈദികരും, ആത്മായരും ക്ലാസുകള്‍ നയിക്കുന്നു. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ മൂന്നു ദിവസവും റിട്രീറ്റ് സെന്ററില്‍ താമസിച്ചു വേണം ക്ലാസുകളില്‍ പങ്കെടുക്കേണ്ടത്. താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കു മാത്രമേ പ്രവേശമുള്ളൂ.

നാട്ടിലോ, അമേരിക്കയില്‍ വച്ചോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സീറോ മലബാര്‍ യുവതീ യുവാക്കളും ഈ കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റ് നേടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും വേണ്ടി കപ്പിള്‍സ് മിനിസ്ട്രി ചെയര്‍മാന്‍ വിനു വാതപ്പള്ളിയെ ബന്ധപ്പെടുക.

നമ്പര്‍: 914 602 2137
Email: Bronxbulletin@gmail.com
റവ.ഫാ.ജോസ് കണ്ടത്തിക്കുടി(വികാരി)
#201 681 6021



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code