Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ അഡൈ്വറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വിന്‍സെന്‍റ് ബോസ് മാത്യുവിന്റെ ഭാര്യാ പിതാവ് നിര്യാതനായി   - ബിന്ദു ടിജി

Picture

ഫോമാ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍ മാന്‍ ശ്രീ . വിന്‍സെന്‍റ് ബോസ് മാത്യു വിന്‍റെ ഭാര്യ ജെസ്സി മോളുടെ പിതാവ് കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) ഫെബ്രുവരി പതിനൊന്നിന് ഭരണങ്ങാനത്ത് നിര്യാതനായി. ഭരണ ങ്ങാനം സെന്‍റ് മേരീസ് ഹൈ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു എബ്രഹാം . 1970 ല്‍ കെ സി എസ് എല്‍ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ദീപിക പത്രത്തിലെ മാത്തമാറ്റിക്‌സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും കൂടി ആയിരുന്നു .

ഭൗതിക ശരീരം ഫെബ്രുവരി പതിമൂന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് വീട്ടില്‍ കൊണ്ടുവരും . സംസ്കാര ശുശ്രുഷ ബുധനാഴ്ച രാവിലെ പത്തര മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും ഭരണ ങ്ങാനം സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ് .

ഭാര്യ : റോസമ്മ കുര്യന്താനം . മക്കള്‍ : മാത്യു കെ എബ്രഹാം (അസി . ജനറല്‍ മാനേജര്‍ , പവര്‍ ഗ്രിഡ്) , ഡോക്ടര്‍ . മേരി കെ എബ്രഹാം (ഡയറക്ടര്‍ വെറ്റിനറി ), റോസ് മോള്‍ കെ എബ്രഹാം (യു എസ് എ ), അന്‍സാമ്മ കെ എബ്രഹാം (പാസ്‌പോര്‍ട്ട് ഓഫീസ് കൊച്ചി), എല്‍സമ്മ കെ എബ്രഹാം (ഗ്രോയിങ് സ്റ്റാര്‍ച്, കൊച്ചി )

മരുമക്കള്‍ : പ്രൊഫ മേരി സി കുരിയന്‍ (എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍ ) , ജോണ്‍ ജോസഫ് കഞട (കസ്റ്റംസ് ബോര്‍ഡ് ഓഫ് ഇന്ത്യ ), വിന്‍സെന്‍റ് ബോസ് മാത്യു (യു എസ് എ ) , ജോസ് ഇഗ്‌നേഷ്യസ് (LIC പത്തനംതിട്ട) , തോമസ് എബ്രഹാം ( മാനേജര്‍ മില്‍മ )

ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയും , സെക്രട്ടറി ജിബി തോമസും അനുശോചനം അറിയിച്ചു . ഫോമ വെസ്‌റ്റേണ്‍ റീജിയണ്‍ നു വേണ്ടി റീജിയണല്‍ വൈസ് പ്രസിഡണ്ട് പോള്‍ കെ ജോണ്‍ (റോഷന്‍ ) , നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സാജു ജോസഫ് , ജോസഫ് ഔസോ എന്നിവരും മറ്റു വെസ്‌റ്റേണ്‍ റീജിയണ്‍ നേതാക്കന്മാരും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു അനുശോചനം അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code