Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഡാളസ് പ്രമോഷണല്‍ മീറ്റിംഗും, സംഗീത നിശയും

Picture

ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധപട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകളുടെ ഡാളസ് സമ്മേളനം ഫെബ്രുവരി 17 ശനിയാഴ്ച നടക്കും. വൈകിട്ട് 6:30 നു ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് ( 8501 Libetry Grove Road, Rowlett, Texas 75089) സഭാമന്ദിരത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേകസമ്മേളനത്തില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് ഭാരവാഹികളും, സഭയുടെ ഡാളസ് ഏരിയയിലെ ശുശ്രൂഷ വിശ്വാസ സമൂഹവും പങ്കെടുക്കും.

ജൂലൈയില്‍ ഒക്കലഹോമ സിറ്റിയില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിന്റെ വിവിധ സജ്ജീകരണങ്ങളെ കുറിച്ച് ഭാരവാഹികള്‍ വിവരണം നല്‍കും. ഡാളസിലെ അനുഗ്രഹീതരായ ഗായകര്‍ പങ്കെടുക്കുന്ന ഗാന നിശയും പ്രമോഷണല്‍ മീറ്റിംഗിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ് (പ്രസിഡന്റ്), പാസ്റ്റര്‍ ഫിജോയി ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്), വിജു തോമസ് ( സെക്രട്ടറി), ഡേവിഡ് കുരുവിള ( ട്രഷറര്‍), പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗ്ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), ലോക്കല്‍ പ്രതിനിധികളായ അലക്‌സ് മാത്യു, പാസ്റ്റര്‍ റെനി ചെറിയാന്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കും.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍ (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code