Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദാര്‍ശനികം (ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

 " ഭൂമിയുടെ  അവകാശികള്‍ " ഞാന്‍  
  വായിച്ചിട്ടില്ല. ഈ ഭൂമി ആരുടേയും 
 സ്വകാര്യസ്വത്തല്ല, എല്ലാവര്‍ക്കും എന്നല്ല 
 എല്ലാറ്റിനും  ഒരുപോലെ  ജീവിക്കുവാനും 
 സ്വധര്‍മ്മം പാലിക്കാനും അവകാശമുണ്ട്
 എന്നറിയാന്‍  പുസ്തകം വായിക്കണോ !?!?
 
 എന്നെ അറിയുന്നവര്‍ എനിക്കൊരു നാമം 
 കല്പിച്ചുതന്നിട്ടുണ്ട് -- ശുദ്ധവട്ട് ... തനിവട്ടന്‍. 
 ആരേയും നിരാശപ്പെടുത്താന്‍ എനിക്ക് 
 വയ്യ.  ചിതവുമല്ല. എല്ലാ ഘടകങ്ങളും 
 പഠിച്ചശേഷമാണല്ലോ അവര്‍ പ്രസ്തുത 
 അവാര്‍ഡ്‌ തന്നിട്ടുണ്ടാവുക. അതിനെ 
 നിസ്സാരവത്കരിക്കാന്‍  ഞാനാര്  !
 
 മണ്ണാംകട്ടയും കരിയിലയുംകൂടി കാശിക്കു - 
 പോയകഥ  കഴിഞ്ഞതലമുറക്കാര്‍ക്കറിയാം .
 കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍  ഒന്നു 
 പറന്നുംപോയ്  മറ്റത്  അലിഞ്ഞുംപോയ് 
 എന്ന കഥ  മുതിര്‍ന്നവര്‍ പറഞ്ഞും കുട്ടികള്‍ 
 തമ്മില്‍തമ്മില്‍പറഞ്ഞും  നൂറുവട്ടം കേട്ടത് .
 അന്നൊന്നുമില്ലാത്ത അരിശം ഇപ്പോഴെന്തിനാ ?
 ഞാന്‍ ഗിയറൊന്നു മാറ്റിയതല്ലേ  ഉള്ളൂ ! ശൃണൂ  :
 
 " ഒരുദിനം  ഹിമവാനും  അറബിക്കടലുംകൂടി 
  നടക്കാനിറങ്ങി.   വഴിയിലെ  ഒരു കല്ലുതട്ടി 
  ഹിമവാൻ  കടലിൽവീണു ... ചത്തുപോയി "
  ഏതാണ്ട്  ഇതുതന്നെയല്ലേ  മണ്ണാംകട്ടയിലും 
  സംഭവിച്ചത് ?  അത് ഉദാത്തം : ഇത്  പിരാന്ത് !
  ഇതെന്തു ന്യായം !!  വേറൊന്നു  പിടിച്ചോ :
 
  " ഒരു അംഗപരിമിതൻ  ലിംഗപരിമിതയെ 
   അല്ലെങ്കിൽ  തിരിച്ചു  പരിണയിച്ചാൽ ... "
   അതിൽ  ' ഫിലോമിന ' ഇല്ലേ ? അല്ലെങ്കിൽ 
 
 " ഒരു  രാത്രികാവൽക്കാരൻ  ഒരു സുന്ദരിയെ 
  കെട്ടിക്കൊണ്ടുവന്നപ്പോൾ  നാട്ടുകാർ  അത് 
  ഒരു  ഉത്സവമായി  ആഘോഷിച്ചു  ....... "
  ഇതിൽ  ' ഫിലോമിനച്ചേച്ചി ' യില്ലെങ്കിൽ 
  പിന്നെ , ഏതിലാ, ഹേ , അവളുള്ളത്  ???
 
 [ ഇത് വെറും  വട്ടോസഫിയാണ് എന്നു ഭാര്യ ;
അല്ലെങ്കിലും ഒരുപെണ്ണിനു മറ്റൊരുപെണ്ണിനെ
 കണ്ടുകൂടെന്നു  സുപ്രസിദ്ധമാണല്ലോ  css   ]
 
 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code