Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുന്‍ ഡിജിപി ജോസഫ് തോമസ് അന്തരിച്ചു

Picture

കൊച്ചി: മുന്‍ ഡിജിപി വി. ജോസഫ് തോമസ് (76) അന്തരിച്ചു. ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30ന് തൃക്കാക്കര വിജോഭവന്‍ സെമിത്തേരിയില്‍.

പാലാ ഇടമറ്റം വട്ടവയലില്‍ പരേതരായ അഡ്വ വി.ജെ. ജോസഫിന്‍റെയും പാംബ്ലാനി ഏലിക്കുട്ടിയുടെയും മകനാണ്. കലൂര്‍ ഷേണായ് റോഡിലുള്ള വീട്ടിലായിരുന്നു താമസം. കാഞ്ഞിരപ്പള്ളി കുരിശുമൂട്ടില്‍ മുക്കാടന്‍ കുടുംബാംഗം മറിയാമ്മ തോമസാണു ഭാര്യ. മകള്‍: ട്വിങ്കിള്‍ തോമസ്. മരുമകന്‍: വി.ജെ. തോമസ് (വിറ്റിജെ ഹ്യുണ്ടായ് ഉടമ). സിയാല്‍ എംഡിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.ജെ. കുര്യന്‍, പരേതനായ വി.ജെ. ജോസഫ്, വി.ജെ. മാത്യു, വി.ജെ. ആന്‍റണി, വി.ജെ. ഫ്രാന്‍സിസ്, മറിയാമ്മ മാത്യു, ഡെയ്‌സ സെബാസ്റ്റ്യന്‍, പരേതയായ ജെസി സാലി എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ഡയറക്ടറായി 2001 ലാണു സര്‍വീസില്‍നിന്നു വിരമിച്ചത്. പോലീസ് ആസ്ഥാനത്തും കൊച്ചി റേഞ്ചിലും ഐജിയായിരുന്നു. കരസേനയില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കേ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളാണ്. 1971ലെ ഇന്ത്യപാക് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു. വിശാല കൊച്ചി വികസന അഥോറിറ്റിയുടെ (ജിസിഡിഎ) ചെയര്‍മാനായി കൊച്ചിയിലും പ്രവര്‍ത്തിച്ചു. സ്തുത്യര്‍ഹ സേവനത്തിനു പ്രസിഡന്‍റിന്‍റെ മെഡല്‍ ലഭിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code