Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യഥാര്‍ഥ ദേശീയത എല്ലാവര്‍ക്കുമുണ്ടാകണം: സിബിസിഐ സമ്മേളനം

Picture

ബംഗളൂരു: മാതൃരാജ്യത്തെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും വളര്‍ച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന യഥാര്‍ഥ ദേശീയത എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്ന് ബംഗളൂരുവില്‍ നടന്ന സിബിസിഐ സമ്മേളനം ഉദ്‌ബോധിപ്പിച്ചു. യഥാര്‍ഥ ദേശീയത എല്ലാ പൗരന്മാരുടെയും മാനുഷിക അന്തസിനെ ബഹുമാനിക്കുന്നതും സമൂഹത്തിന്‍റെ എല്ലാ തട്ടുകളിലേക്കും സമഗ്രമായ വികസനം എത്തിക്കുന്നതുമാകണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കാരുണ്യത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി നാനാത്വത്തില്‍ ഏകത്വം എതായിരുന്നു മുപ്പത്തിമൂന്നാമത് സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിന്‍റെ ആപ്തവാക്യം. ഭാരതത്തിലെ സഭ നിര്‍വഹിക്കേണ്ട ദൗത്യത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. രാഷ്ട്രനിര്‍മാണത്തിലും, ജാതിക്കും മതത്തിനും സംസ്കാരത്തിനും ഭാഷയ്ക്കും അതീതമായുള്ള ജനസേവനത്തിലും ഭാരതത്തിലെ സഭ വഹിച്ച പങ്ക് സമ്മേളനം എടുത്തുപറഞ്ഞു. ഇന്ത്യക്ക് സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണ്. രാജ്യത്തോടുള്ള സഭയുടെ വിശ്വസ്തതയും പ്രതിബദ്ധതയും ആര്‍ക്കും ചോദ്യംചെയ്യാനാവില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെ ബഹുമാനിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമാധാനം കാത്തുസൂക്ഷിക്കുന്നതിനായി, ആള്‍ക്കൂട്ട നീതിനിര്‍വഹണം ഒഴിവാക്കണം. വിദ്യാഭ്യാസ, ആരോഗ്യസംരക്ഷണ, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെയുള്ള രാഷ്ട്രനിര്‍മാണ ദൗത്യം തുടരുന്നതിനായി കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തം സഭ ആഗ്രഹിക്കുന്നുണ്ട്.

ദളിത് സമൂഹത്തിനും ആദിവാസികള്‍ക്കും മറ്റു പിന്നോക്കവിഭാഗക്കാര്‍ക്കുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമൊപ്പം െ്രെകസ്തവരും പങ്കാളികളാകണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code