Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാര്‍; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി), മാര്‍ ജെയിംസ് അത്തിക്കളം (സാഗര്‍)

Picture

ച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കി രൂപതയുടെയും മാര്‍ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെയും മെത്രാന്മാരാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാര്‍ സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാരും വൈദികരും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

റവ.ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പസ്റ്റല്‍ (എംഎസ്ടി) സഭയുടെ സുപ്പീരിയര്‍ ജനറാള്‍, ഭോപ്പാല്‍ റൂഹാലയ മേജര്‍ സെമിനാരി റെക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലില്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുന്‌പോഴാണ് പുതിയ നിയോഗം.

റിട്ട. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കോട്ടയം ചിങ്ങവനം അത്തികളം സി. പൗലോസിന്റെയും അന്നമ്മയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാന്‍. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ.എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.

ഇടുക്കി രൂപതാംഗമായ ഫാ.ജോണ്‍ നെല്ലിക്കുന്നേല്‍ 1973 മാര്‍ച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേല്‍ വര്‍ക്കിമേരി ദന്പതികളുടെ മകനായാണ് ജനിച്ചത്. 1988ല്‍ വൈദികപഠനം ആരംഭിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി 1998 ഡിസംബര്‍ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമില്‍ നിന്നും ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി.

ഇടുക്കി രൂപത ചാന്‍സലര്‍, രൂപത മതബോധന വിഭാഗത്തിന്റെയും ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെയും ഡയറക്ടര്‍, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ റെസിഡന്റ് അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയുടെ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിരമിച്ച ഒഴിവിലേക്കാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിയമിതനായത്.

മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികള്‍ പിന്നീട് തീരുമാനിക്കുമെന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code