Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു

 

ദുബായ്: അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു. ദുബായിയിലെ ഉം അല്‍ ഖ്വയ്‌നില്‍ 20 വര്‍ഷമായി തുന്നല്‍ക്കടയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനില്‍ കുമാര്‍ ഗോപിനാഥനാണു അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണു മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനില്‍ കുമാറിന്റെ അമ്മ കൗസല്യ മരിക്കുന്നത്. അന്നുതന്നെ ദുബായിയിലുള്ള അനിലിന്റെ സഹോദരന്‍ സന്തോഷ് ഇതു സംബന്ധിച്ച് വിവരമറിയിച്ചു. സന്തോഷ് അന്നുതന്നെ കൊല്ലത്തെ വീട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച നാട്ടിലേക്കു പുറപ്പെടാനിരിക്കെ, അന്നു രാവിലെ അനില്‍ കുമാറിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനില്‍ കുമാറിന്റെ കുടുംബത്തെ ഇയാളുടെ മരണവാര്‍ത്ത അറിയിച്ചിട്ടില്ല. അനില്‍ കുമാര്‍ നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ഭാര്യ മോളിയും മകള്‍ ആതിരയും. ശനിയാഴ്ച രാത്രി അനില്‍ കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഞായറാഴ്ച രാവിലെ മൃതദേഹം പാരിപ്പള്ളിയിലെ വീട്ടിലെത്തിക്കുമെന്ന് ഖലീജ് ലൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മയുടെ മരണത്തില്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍ അനില്‍ കുമാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോളിക്കും ആതിരയ്ക്കും മുന്നിലേക്ക്, അദ്ദേഹത്തിന്റെ ചേതനയറ്റ മൃതദേഹം മാത്രമാണ് എത്തുക.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code