Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓക്കി ബാധിതരെ സഹായിക്കാന്‍ പ്രവാസികള്‍ക്ക് എന്ത് ചെയ്യാം   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

ചിക്കാഗോ: "പ്രകൃതി ദുരന്തങ്ങള്‍ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കീഴടക്കുമ്പോഴും, ഞൊടി നേരത്തേക്കുള്ള ദേശീയ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും പുനരധിവാസവും പുന:സ്ഥാപിക്കലും ദീര്‍ഘമായി തുടരുന്നു" സില്‍വിയ മാത്യൂസ് ബര്‍വെല്‍.

ഓക്കി ചുഴലിക്കാറ്റ് നമ്മുടെ കൊച്ചു കേരളത്തിന്റെ തീരദേശത്തും, പ്രത്യേകിച്ച് കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബാംങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. കുറച്ചു ദിവസത്തെ ദേശീയ മാധ്യമ ശ്രദ്ധ, പ്രത്യേകിച്ച് രാഷ്ട്രീയ പകപോക്കലുകളിലും കുപ്രചരണങ്ങളിലുമായി മാത്രം ഒതുങ്ങിയതിനു ശേഷം, ദീര്‍ഘമായി തുടരുന്ന അനന്തര ഫലങ്ങള്‍ എന്നും കാണാതെ പോകുന്നു എന്നതാണ് സത്യം.

ഓക്കി ദുരന്തം കഴിഞ്ഞ് പുനരധിവാസവാസ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളായ ഒരോ മലയാളികള്‍ക്കും എന്ത്, എവിടെ ചെയ്യാനാകും എന്നത് ഒരു ചോദ്യ ചിഹ്നമാണ്.
ഇവിടെയാണ് ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പോലുള്ള സംഘടനകളുടെ പ്രശക്തി. നോര്‍ത്ത് അമേരിക്കയിലുള്ള മലയാളികളെ ഒരുമിച്ചു കൂട്ടി, ദേശീയ തലത്തില്‍ ഒരു കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിക്കുകയാണ് ഫോമാ.
സമസ്ത മേഖലയിലെ മലയാളികളുടെയും അഭിപ്രായങ്ങള്‍ കേട്ടതിനു ശേഷം, കൂട്ടായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 2017 ഡിസംബര്‍ 11ആം തീയതി വൈകിട്ട് 8:30 ന് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) ഒരു ദേശീയ കോണ്‍ഫറന്‍സ് നടത്തുകയാണ് ഫോമാ.

ഡയല്‍ ചെയ്യേണ്ട നമ്പര്‍ 7127757035
ആക്‌സസ് കോഡ് 910192#

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1919 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code