Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നഗരമോ നരകമോ (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

പ്രായമായപ്പോളുയര്‍ന്നുണര്‍ന്ന
ലൈംഗികദാഹം ശമിപ്പതിനായ്
നാട്ടിന്‍പുറത്ത് ... ഒളിച്ചിരുന്ന
ഒത്തൊരു 'കൊച്ചിനെ' സ്വന്തമാക്കി .

പട്ടണമോടിയില്‍ വര്‍ഷമൊന്നു
തീര്‍ന്നതും കാമാഗ്‌നി കെട്ടടങ്ങി .
ജഠരാഗ്‌നി പിന്നേം ജ്വലിച്ചുനിന്നു ;
കിട്ടുന്ന ശമ്പളം നന്നെ തുച്ഛം .

ഓമനേ, നീയൊന്നു കണ്ണടച്ചാല്‍ ...
പൊട്ടിച്ചിരിച്ചുകൊണ്ടോതി മുഗ്ദ്ധ :
ഒന്നല്ല, യൊമ്പതു കണ്ണടക്കാം
കണ്‍കണ്ടദൈവം മൊഴിഞ്ഞിടുമ്പോള്‍ .

രാത്രീല്‍ കിടന്നതും കേറിവന്നോന്‍
നേരെ പുണരുവാന്‍ ഭാവമായി .
കരഞ്ഞും കുതറിയും മാറിനോക്കി
നൂറിന്റെ നോട്ടവന്‍ വെച്ചുനീട്ടി .

വന്നതുവന്നു ; ഇനിയില്ല, കേട്ടോ
ഓമനേടിഷ്ടമാ എന്റെ ഇഷ്ടം .
ആഴ്ചകഴിഞ്ഞതും വേറൊരുത്തന്‍ :
കാശുമേടിപ്പാന്‍ പുറത്തുകാന്തന്‍ !

ധ ഒരുദിനം ഞങ്ങള്‍ കിടന്നശേഷം
വാതിലില്‍ വല്ലാത്ത മുട്ടുകേട്ടു ;
ചെന്നുനോക്കുമ്പോള്‍ പഴയ കുറ്റി !
ചേട്ടനെമാറ്റി, ഞാനകത്തുകേറ്റി .

നീലപ്പടത്തില്‍ താന്‍കണ്ടതുപോല്‍
ചെയ്യുവാനായിട്ടു വന്നതാത്രേ ...
ദേഹംഞെരിഞ്ഞു ; മനംനിറഞ്ഞു :
രാവും 'പതിയെ' പ്രഭാതമായി. പ

പിന്നെയങ്ങോട്ടിതു ശീലമായി ...
നിത്യത്തൊഴിലഭ്യാസ, മെന്നപോലെ !
നല്ലൊരു സംഖ്യ ലഭിച്ചശേഷം
വേറൊരുപട്ടണം പൂകിഞങ്ങള്‍ .

നല്ലൊരു വീടും പരിസരവും
മാന്യന്മാരുള്ളൊൃൗ കോളനിയില്‍
രണ്ടാളും നന്നായ് നടിച്ചുപോന്നു
ഭൂതസ്മരണ വിലക്കിടാതെ .
.......................

ഉച്ചക്കു ഊണിനു വന്നനേരം
റൂമീന്നിറങ്ങണു ... പഴയ 'കുറ്റി '
ചേട്ടനടങ്ങ് ; ഇനി രക്ഷയില്ല ...
ഇവിടെയും ' കമ്പനി ' വേണ്ടിവരും

C. S. Sannkara Warrier, Anubhuti 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code