Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ദൈവാലയത്തില്‍ നിത്യാരാധന ചാപ്പല്‍ വെഞ്ചെരിച്ചു

Picture

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്‌നാനായ ദൈവാലയത്തില്‍ നിത്യാരാധന ചാപ്പല്‍ വെഞ്ചെരിച്ചു . ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ. മേരീസ് ദൈവാലയത്തില്‍ പുതിയതായി നിര്‍മ്മിച്ച നിത്യാരാധന ചാപ്പലിന്റെ വെഞ്ചെരിപ്പുകര്‍മ്മം നവംബര്‍ 16 വ്യാഴാച്ച വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ മാര്‍ ജേയ്ക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയിലും പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

റവ.ഫാ.മല്പാന്‍ മാത്യൂ വെള്ളാനിക്കല്‍ , റവ.ഫാ . തോമസ് മുളവനാല്‍, റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരില്‍ ,റവ.ഫാ . ജോര്‍ജ് മാളിയേക്കല്‍, റവ.ഫാ .പോള്‍ ചാലിശ്ശേരി, റവ.ഫാ .ബോബന്‍ വട്ടംപുറത്ത്, റവ.ഫാ .ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. വി.കുര്‍ബ്ബാനയില്‍ നിത്യം ജീവിക്കുന്ന ദിവ്യകാരുണ്യ നാഥന് ആരാധനയും സ്തുതിയും സമര്‍പ്പിക്കുവാനും , ലോക സമാധാനത്തിനും നാനാവിധ ആവശ്യങ്ങള്‍ക്കും വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു നിരന്തരം പ്രാത്ഥിക്കുവാനും ലക്ഷ്യം വച്ച് ആരംഭിക്കുന്ന നിത്യാരാധനാചാപ്പല്‍ പ്രദേശ വാസികളായ സകല വിശ്വാസ സമൂഹത്തിനും അനുഗ്രഹ സാന്നിദ്ധ്യമാകുമെന്ന് വികാരി.ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.

"ഒരു മണിക്കൂറെങ്കിലും എന്നോടു കൂടെപ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെ " എന്ന ഗദ്‌സെമിനിലെ മിശിഹായുടെ ചോദ്യത്തിന് ഉണര്‍വ്വോടെയുള്ള പ്രാര്‍ത്ഥന കൊണ്ട് ഉത്തരം നല്കൂവാന്‍ നാമേവരും പരിശ്രമിക്കണമെന്ന് അസി.വികാരി ബഹു. ബോബന്‍ വട്ടംപുറത്ത് ഒര്‍മ്മപ്പെടുത്തി. നിരവധി വിശ്വാസികള്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുകയുണ്ടായി.എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരിക്കും തുടക്കത്തില്‍ നിത്യാരാധനാ ചാപ്പല്‍ പ്രവര്‍ത്തിക്കുക.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ)

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code