Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.എന്‍.എ.ഐ നഴ്‌സ് പ്രാക്ടീഷണര്‍ വാരാഘോഷവും ഫാര്‍മക്കോളജി സെമിനാറും നടത്തി   - ഷിജി അലക്‌സ്

Picture

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ ഇല്ലിനോയിലുള്ള പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) നഴ്‌സുമാര്‍ക്ക് കാലോചിതവും പ്രയോജനകരവുമായ അനേകം പരിപാടികള്‍ നടത്തിവരുന്നു. നഴ്‌സിംഗ് രംഗത്തെ അനന്തസാധ്യകളില്‍ പ്രാതിനിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ ഏറെ മുന്നിലായിക്കഴിഞ്ഞിരിക്കുന്നു. നഴ്‌സ് പ്രാക്ടീഷണര്‍ വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും ഐ.എന്‍.എ.ഐ ആശംസകള്‍ അര്‍പ്പിച്ചു. ഇതോടനുബന്ധിച്ച് വിവിധ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കുമായി ഒരു ഫാര്‍മക്കോളജി സെമിനാറും സംഘടിപ്പിച്ചു.

നവംബര്‍ 11-ന് സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ നടന്ന ആഘോഷങ്ങളും സെമിനാറും അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം ഉദ്ഘാടനം ചെയ്തു. നഴ്‌സുമാര്‍ക്ക് എഡ്യൂക്കേഷന്‍, പ്രാക്ടീസ്, ലീഡര്‍ഷിപ്പ് രംഗങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ആരോഗ്യരംഗത്തെ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ്, വിദഗ്ധരുമായി ആശയവിനിമയത്തിനുള്ള അവസരങ്ങള്‍, തൊഴില്‍രംഗത്തെ സാധ്യതകള്‍, സമൂഹത്തിന് ഉപകാരപ്രദമായ സെമിനാറുകള്‍, ഹെല്‍ത്ത് ഫെയര്‍ എന്നിവയെല്ലാം ലഭ്യമാക്കാന്‍ എന്നും ഈ സംഘടന നിലകൊണ്ടിട്ടുണ്ട്. ഈ സംഘടനയിലെ അംഗത്വം എല്ലാ നഴ്‌സുമാര്‍ക്കും അഭിമാനാര്‍ഹമായ ഒരു കാര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ റെജീന സേവ്യര്‍ (എക്‌സി. വൈസ് പ്രസിഡന്റ്), റാണി കാപ്പന്‍ (വൈസ് പ്രസിഡന്റ്), സുനീന ചാക്കോ (സെക്രട്ടറി), ലിസി പീറ്റേഴ്‌സ് (ട്രഷറര്‍), ഡോ. സിമി ജെസ്റ്റോ ജോസഫ് (എ.പി.എന്‍ ഫോറം ചെയര്‍പേഴ്‌സണ്‍), ഡോ. ബിനോയ് ജോര്‍ജ് (കോണ്‍ഫറന്‍സ് കോ- ചെയര്‍പേഴ്‌സണ്‍) എന്നിവരും ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

അതാത് മേഖലകളില്‍ പ്രാവീണ്യംതെളിയിച്ച പരിചയ സമ്പന്നരായ ഡോക്ടര്‍മാരും നഴ്‌സ് പ്രാക്ടീഷണര്‍മാരും വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ക്ലാസുകള്‍ എടുത്തു. ഡോ. ലൂക്ക് കാള്‍സ്‌ട്രോം, ഡോ. സന്ധ്യ സത്യകുമാര്‍, ഡോ. മാര്‍ഗരറ്റ് കിപ്റ്റ, ഡോ ബിനോയ് ജോര്‍ജ്, ക്രിസ് റോസ് വടകര, ഡോ. സിമി ജോസഫ്, ആന്‍ ലൂക്കോസ്, ഷാറി മാത്യു എന്നിവരായിരുന്നു ക്ലാസുകള്‍ നയിച്ചത്. ദൈനംദിന പ്രൊഫഷണല്‍ പ്രാക്ടീസ് രംഗത്ത് നൈപുണ്യം കൂട്ടുവാനുതകുന്നതായിരുന്നു സെമിനാര്‍ എന്ന് പങ്കെടുത്തവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. തുടര്‍ന്നും ഇത്തരത്തിലുള്ള സെമിനാറുകള്‍ ഐ.എന്‍.എ.ഐ സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. സിമി ജോസഫ്, ഡോ. ബിനോയ് ജോര്‍ജ് എന്നിവരേയും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിജയകരമാക്കാന്‍ പരിശ്രമിച്ച സുനു തോമസിനേയും അസോസിയേഷന്‍ പ്രത്യേകം ആദരിച്ചു. നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കുള്ള അവസരങ്ങളെക്കുറിച്ചും, തുടര്‍പഠന സാധ്യതകളെക്കുറിച്ചും ഡോ. സിമി സംസാരിച്ചു. സെക്രട്ടറി സുനീന ചാക്കോ ഏവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

ഈ സംഘടന ഏറ്റെടുക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനു പിന്നില്‍ ഭാരവാഹികളുടെ യോജിച്ചുള്ള പ്രവര്‍ത്തനവും സംഘടനാപാടവവുമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന ഏവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം, എല്ലാ ഇന്ത്യന്‍ നഴ്‌സുമാരേയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code